
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഡിഎഫ്‌ഐ) സ്പ്രിങ് ഗ്രാന്റ്‌സ് 2020ന് അര്‍ഹമായ 39 ചലച്ചിത്ര പദ്ധതികള്‍ പ്രഖ്യാപിച്ചു. ആദ്യമായോ രണ്ടാമതായോ സംവിധാനം ചെയ്യുന്നവരുടെയും മെനയിലെ ഉള്‍പ്പടെ അറബ് മേഖലയിലെ പ്രതിഭാധനരായ സംവിധായകരുടെയും സിനിമകള്‍ക്കാണ് ഈ ഗ്രാന്റ് ലഭിക്കുന്നത്. ഖത്തരി സംവിധായകരുടെ ചലച്ചിത്രപദ്ധതികളും ഗ്രാന്റിന് അര്‍ഹമായിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള സിനിമകള്‍ക്ക് ഗ്രാന്റ് ലഭിക്കും. 39 പദ്ധതികളില്‍ 30 എണ്ണം മെന മേഖലയില്‍ നിന്നുള്ളവരുടേതാണ്.
ഇതില്‍തന്നെ ആറെണ്ണം ഖത്തരി ചലച്ചിത്ര സംവിധായകരുടേതാണ്. ഇത്തവണ വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് വര്‍ധിച്ച പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഗ്രാന്റിന് അര്‍ഹമായ പതിനെട്ട് പദ്ധതികള്‍ വനിതാചലച്ചിത്രപ്രതിഭകളുടേതാണ്. തെഞ്ഞെടുത്ത സിനിമകളിലൊന്നായ ദി ലാസ്റ്റ് ഹില്‍ബില്ലി കാന്‍ ഫിലിം ഫെസ്റ്റിവലിലെ സമാന്തരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വളര്‍ന്നു വരുന്ന പ്രതിഭകളെ സഹായിക്കുകയും സിനിമാ നിര്‍മാതാക്കള്‍ക്കിടയില്‍ സൃഷ്ടിപരമായ കൊടുക്കല്‍ വാങ്ങല്‍ സാധ്യമാക്കുകയും ചെയ്യുന്നതിനൊപ്പം സിനിമാലോകവുമായി ബന്ധപ്പെട്ട ഒരു ഡിഎഫ്‌ഐ അലുംനി ഉണ്ടാക്കിയെടുക്കുകയും ചെയ്യുകയാണ് സാമ്പത്തിക സഹായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, മുഴുനീള ചിത്രങ്ങള്‍, വെബ് സീരിസ് പദ്ധതികള്‍ തുടങ്ങിയവ സഹായത്തിന് അര്‍ഹമായവയില്‍പ്പെടും. ഈ വര്‍ഷം ഇതാദ്യമായി കൊളംബിയ, ഹെയ്തി, ബംഗ്ലാദേശ്, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ചലച്ചിത്രപദ്ധതികള്‍ ഗ്രാന്റിന് അര്‍ഹമായിട്ടുണ്ട്. കൂടാതെ റസാന്‍ അല്‍സലാഹിന്റെ ദി ഗ്രേറ്റസ്റ്റ് വെയ്റ്റ് എന്ന വിര്‍ച്വല്‍ റിയാലിറ്റി ഹ്രസ്വപദ്ധതിയും ഗ്രാന്റിന്് അര്‍ഹമായി. മെന മേഖലയിലെ സംവിധായകരായ ആദില്‍ അല്‍ഫാദിലിന്റെ മൈ ഡാഡ് ഈസ് നോട്ട ഡെഡ്, ഷൗകത്ത് അമീന്‍ കോര്‍ക്കിയുടെ ദി എക്‌സാം, ദാലിയ എന്നാഡ്രെയുടെ ജീന്‍ ജെനറ്റ്, ഔവര്‍ ഫാദര്‍ ഓഫ് ഫ്‌ളവേഴ്‌സ് എന്നിവയും ഗ്രാന്റിന് അര്‍ഹമായി. പുതിയ പ്രതിഭകള്‍ക്കു പുറമെ മെന മേഖലയിലെ കഴിവു തെളിയിച്ച പ്രതിഭാധനരായ സംവിധായകരുടെ പദ്ധതികളും ഗ്രാന്റിന് അര്‍ഹമായിട്ടുണ്ട്. വര്‍ഷത്തില്‍ രണ്ട് തവണയാണ് ഡിഎഫ്‌ഐ ഗ്രാന്റ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഗ്രാന്റ് നല്‍കിവരുന്നുണ്ടെന്ന്
ഡിഎഫ്‌ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഫാത്തിമ അല്‍റുമൈഹി പറഞ്ഞു.