in

പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ പരിശോധനാ പാക്കേജുമായി ഫോക്കസ്

ദോഹ: ലോക പ്രമേഹ ദിനാചരണത്തിന്റെ (നവംബര്‍ 14)  ഭാഗമായി വന്‍ നിരക്കിളവുകള്‍ പ്രഖ്യാപിച്ച് ഖത്തറിലെ ഫോക്കസ് മെഡിക്കല്‍ സെന്റര്‍. ബ്ലഡ് ഷുഗര്‍, ലിപിഡ് പ്രൊഫൈല്‍, ലിവര്‍ ഫങ്ഷന്‍, കിഡ്‌നി ഫങ്ഷന്‍ തുടങ്ങി 9 ഇനം പരിശോധനകളടങ്ങുന്ന മെഡിക്കല്‍ സ്‌ക്രീനിങ്ങിലാണ് ഇളവുകളെന്ന് ഫോക്കസ് അറിയിച്ചു.
600 റിയാലിന്റെ എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് പാക്കേജ് 75 റിയാലിനും 315 റിയാലിന്റെ ആരോഗ്യ പരിശോധനാ പാക്കേജ് 49 റിയാലിനും പ്രത്യേക ഓഫറിലൂടെ ലഭ്യമാവും. ഇതിന് പുറമെ സൗജന്യ കണ്‍സള്‍ട്ടേഷനുമുണ്ട്.
പ്രമേഹം പോലെയുള്ള ജീവിത ശൈലീ രോഗങ്ങളെ ചെറുത്ത് തോല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു ക്യാമ്പയിനുമായി രംഗത്തു വന്നിട്ടുള്ളത്. വ്യായാമവും ആരോഗ്യകരമായ ഭക്ഷണ രീതിക്കും പുറമെ കൃത്യമായ ഇടവേളകളില്‍ ആപരിശോധനയും ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണെന്ന് ഫോക്കസ് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ പറഞ്ഞു. ഇന്നു മുതലല്‍ പരിമിത കാലത്തേക്കാണ് മെഡിക്കല്‍ സെന്റര്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി വിളിക്കുക: 44289555, 70494670

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ കുടുംബ സന്ദര്‍ശക വിസ എടുക്കാനുള്ള മിനിമം ശമ്പളം 5000 റിയാല്‍

കൊടുവള്ളി ഫിനിക്‌സ് പാലിയേറ്റീവ് ഖത്തര്‍ ചാപ്റ്റര്‍ കലണ്ടര്‍ പ്രകാശനം