in

ഭിന്നശേഷി വിദ്യാര്‍ഥികളെയും പരിഗണിച്ച് ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതി തയാറാക്കണം: ജെ.കെ.മേനോന്‍

ഡിജിറ്റല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ നിന്ന്

ദോഹ: സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ഥികളെക്കൂടി പരിഗണിക്കുന്ന വിധത്തില്‍ പുതിയ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതി തയാറാക്കണമെന്ന് നോര്‍ക്ക ഡയറക്ടറും, ബെഹ്‌സാദ് ഗ്രൂപ്പ് ചെയര്‍മാനുമായ ജെ.കെ.മേനോന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച പ്രവാസികളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. വീടുകളില്‍ കഴിയുന്ന സ്‌പെഷ്യല്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ പ്രത്യേക സംവിധനമൊരുക്കണം. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ വീടുകളിലെത്തി ഫിസിയോ തെറാപ്പി ഉള്‍പ്പടെയുള്ള പ്രത്യേക പരിചരണം ലഭ്യമാക്കണം. സ്‌പെഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെക്കൂടി ഉള്‍പ്പെടുത്തി ഡിജിറ്റല്‍ വിദ്യാഭ്യാസ നയം രൂപികരിക്കണമെന്നും ജെ.കെ.മേനോന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി പ്രത്യേക ഡിജിറ്റല്‍ ആപ്ലിക്കഷേന്‍ വികസിപ്പക്കണം. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമാണ്. കെ ഫോണ്‍ പദ്ധതി നടപ്പാകുന്നതോടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെ.കെ മേനോന്‍ പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍ ഐ.എ.എസ്, ഐ.ടി.പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ലുലൂ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, ഡോ.രവിപിള്ള,ഡോ. ആസാദ് മൂപ്പന്‍,ഡോ.എം.അനിരുദ്ധന്‍, ഒ.വി.മുസ്തഫ, സി.വി.റപ്പായി എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വെള്ളിയാഴ്ചകളിലും ഈദ് അവധി ദിനങ്ങളിലും ദോഹ മെട്രോ സര്‍വീസുണ്ടാകില്ല

ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഖത്തറില്‍ കൂടുതല്‍ അവസരങ്ങളൊരുങ്ങുന്നു