in

ദോഹ ബാങ്കിന്റെ ലാഭം 772 മില്യണ്‍ റിയാല്‍

ദോഹ: ഈ വര്‍ഷം ആദ്യ ഒന്‍പത് മാസങ്ങളില്‍ ദോഹ ബാങ്കിന്റെ ആകെ ലാഭം 772 മില്യണ്‍ റിയാലാണെന്ന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് ഫഹദ് ബിന്‍ മുഹമ്മദ് ബിന്‍ ജബര്‍ അല്‍താനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 819 മില്ല്യണ്‍ റിയാലായിരുന്നു ആകെ ലാഭം.
ചെലവ് കൈകാര്യം ചെയ്യുന്നതിലും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിലും കാര്യമായ പുരോഗതി കൈവരിച്ചതായും ചെയര്‍മാന്‍ പറഞ്ഞു. ഈ വര്‍ഷം മൂന്നാംപാദത്തിലെ ദോഹ ബാങ്കിന്റെ സാമ്പത്തികഫലങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചു. ചെലവില്‍നിന്നും വരുമാനത്തിലേക്കുള്ള അനുപാതം 33.6 ശതമാനത്തില്‍നിന്നും 30.5 ശതമാനത്തിലേക്ക് കുറഞ്ഞു. ബാങ്കിന്റെ ഉത്പാദനപരമായ പ്രവര്‍ത്തനപ്രകടനമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ഈ വര്‍ഷം സെപ്തംബര്‍ 30വരെയുള്ള കണക്കുകള്‍ പ്രകാരം 106.5 ബില്യണ്‍ റിയാലാണ് ബാങ്കിന്റെ ആകെ ആസ്തി.
കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ആകെ ആസ്തി 106.7 ബില്യണ്‍ റിയാലായിരുന്നു. ആകെ വായ്പയും മുന്‍കൂര്‍ തുകയും ഈ സെപ്തംബര്‍ 30ന് 63.1 ബില്യണ്‍ റിയാലാണ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 65 ബില്യണ്‍ റിയാലായിരുന്നു. ഉപഭോക്താക്കളുടെ നിക്ഷേപം 55.8 ബില്യണ്‍ റിയാലാണ്.
കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 58.9 ബില്യണ്‍ റിയാലായിരുന്നു. നിക്ഷേപ പോര്‍ട്ട്‌ഫോളിയോ 25.4 ബില്യണ്‍ റിയാലാണ്, കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 27.8 ബില്യണ്‍ റിയാലായിരുന്നു. ഓഹരിപങ്കാളികളുടെ ആകെ ഓഹരി 13.8 ബില്ല്യണ്‍ റിയാലായതായി ദോഹ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ശൈഖ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ ജബര്‍ അല്‍താനി പറഞ്ഞു. 2.3 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച്
അല്‍ബയ്ത്ത് സ്‌റ്റേഡിയത്തില്‍ ചുവര്‍ചിത്രം

അമീര്‍ കപ്പ് വോളിബോള്‍ കിരീടം അല്‍അറബിക്ക്