
ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ താല്‍ക്കാലികമായി അടച്ച പ്രദേശങ്ങളിലെ ക്വാറന്റൈനിലുള്ള തൊഴിലാളികള്‍ക്ക് പിന്തുണയുമായി ദോഹ ബാങ്ക്. ഈ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ക്ക് ഭക്ഷണവും ആരോഗ്യസഹായവും നല്കുന്നതിനായുള്ള ഖത്തര്‍ ചാരിറ്റിയുടെ പദ്ധതിയിലേക്ക് ഖത്തറിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ദോഹ ബാങ്ക് 20 ലക്ഷം റിയാല്‍ സംഭാവന നല്കി. ദുരന്തനിവാരണ സുപ്രീംകമ്മിറ്റിയുടെ സമീപകാല തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് സഹായം ലഭ്യമാക്കുന്നത്. പകര്‍ച്ചവ്യാധി വൈറസ് പടരുന്നത് തടയുന്നതിനായി ഖത്തരി സര്‍ക്കാരിന്റെ ശ്രമങ്ങളും മുന്‍കരുതല്‍ നടപടികളും ശക്തിപ്പെടുത്തുന്നതിനാണ് ദോഹ ബാങ്ക് മുന്‍ഗണന നല്‍കുന്നത്.
ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി പഠന പ്രക്രിയ പുനരാരംഭിക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഖത്തര്‍ ചാരിറ്റി നടപ്പാക്കുന്ന ഇ-ലേണിങ് സംരംഭത്തെ പിന്തുണക്കുന്നതിനായി ദോഹ ബാങ്ക് 1000 ടാബ്ലെറ്റുകളും സംഭാവന ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഫലപ്രദമായ സ്ഥാപനങ്ങളിലൊന്നാകാനമുള്ള ആഗ്രഹത്തിന്റെ സ്ഥിരീകരണമാണ് ദോഹബാങ്കിന്റെ ഇത്തരം സംഭാവനകളെന്ന് ദോഹ ബാങ്കിന്റെ അഡ്മിനിസ്ട്രേഷന് ആന്റ് പ്രോപ്പര്‍ട്ടീസ് മേധാവി അഹമ്മദ് അല്ഹെന്സബ് പറഞ്ഞു. അതേസമയം ഉപഭോക്താക്കള്‍ക്കായി വിപുലമായ ഓണ്‍ലൈന്‍ സേവനങ്ങളാണ് ദോഹ ബാങ്ക് ഒരുക്കിയിരിക്കുന്നത്. മൊബൈല്‍ ബാങ്കിങ്, ഓണ്‍ലൈന്‍ ബാങ്കിങ്, വാട്ട്സ്അപ്പ്, ദോഹ സൂക്ക്, ഡിബാങ്ക് ഡയല്, എടിഎം മെഷീനുകള്‍ എന്നിവയാണ് ദോഹ ബാങ്കിന്റെ പ്രധാന ഇലക്ട്രോണിക് ചാനലുകള്‍. കൂടാതെ, ബാങ്ക് നോട്ടുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനും പകരം ദോഹ ബാങ്ക് കോണ്ടാക്റ്റ്ലെസ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാനും ബാങ്കിന്റെ മാനേജ്മെന്റ് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ദോഹ ബാങ്ക് ആവശ്യമായ എല്ലാ സംരക്ഷണ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ബാങ്കിന്റെ എല്ലാ ഡിജിറ്റല്‍ ചാനലുകളും മെച്ചപ്പെടുത്തുകയും അവ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.