in

ദോഹ ഡയമണ്ട് ലീഗ് സെപ്തംബര്‍ 25ന്

ദോഹ: ഒക്ടോബര്‍ ഒന്‍പതിന് നിശ്ചയിച്ചിരുന്ന ദോഹ ഡയമണ്ട് ലീഗ് രണ്ടാഴ്ച നേരത്തെ നടത്താന്‍ സംഘാടകസമിതി തീരുമാനിച്ചു. ഇതുപ്രകാരം സെപ്തംബര്‍ 25 നായിരിക്കും ദോഹ ഡയമണ്ട്‌ലീഗ് നടക്കുക. ലോക അത്‌ലറ്റിക്‌സിലെ മുന്‍നിര താരങ്ങള്‍ പങ്കെടുക്കുന്ന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പാണ് ഡയമണ്ട് ലീഗ്.
വിവിധ രാജ്യങ്ങളിലെ പതിന്നാല് സ്ഥലങ്ങളിലായി നടക്കുന്ന ഡയമണ്ട് ലീഗ് പരമ്പരാഗതമായി തുടങ്ങുന്നത് ദോഹയിലാണ്. ലീഗ് കലണ്ടര്‍ പ്രകാരം ഈ വര്‍ഷം ഏപ്രില്‍ 17ന് ദോഹയിലായിരുന്നു തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ കോവിഡിന്റെ സാഹചര്യത്തില്‍ ദോഹ ഡയമണ്ട് ലീഗ് നീട്ടിവെക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഒക്ടോബര്‍ ഒന്‍പതിന് നിശ്ചയിച്ചിരുന്ന ദോഹ ലീഗാണിപ്പോള്‍ സെപ്തംബര്‍ 25ന് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആഗോള ആരോഗ്യസ്ഥിതിയും മാറിക്കൊണ്ടിരിക്കുന്ന കോവിഡ് ചട്ടങ്ങളും കാരണം 2020ലെ ഡയമണ്ട് ലീഗിലെ കലണ്ടര്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഓഗസ്റ്റ് 14ന് മൊണാക്കോയില്‍ ലീഗ് തുടങ്ങും. തുടര്‍ന്ന് സ്‌റ്റോക്ക്‌ഹോം, ലൗസന്നെ, ബ്രസല്‍സ്, റോം അല്ലെങ്കില്‍ നേപ്പിള്‍സ്, ദോഹ, ചൈന(വേദി തീരുമാനിച്ചിട്ടില്ല) എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.
യൂജിന്‍, ലണ്ടന്‍, പാരീസ്, റാബത്ത്, ഗേറ്റ്‌സ്‌ഹെഡ്, ഷാങ്ഹായ് എന്നിവിടങ്ങളിലെ ഡയമണ്ട് ലീഗ് ചാമ്പ്യന്‍ഷിപ്പുകള്‍ റദ്ദാക്കിയിട്ടുണ്ട്. 14 മത്സരഇനങ്ങളാണ് ദോഹ ഡയമണ്ട്‌ലീഗിലുള്ളത്. ലോക ചാമ്പ്യന്‍ഷിപ്പും ഒളിമ്പിക്‌സും കഴിഞ്ഞാല്‍ കായിക പ്രേമികള്‍ ഓറെ ഗൗരവത്തോടെ നോക്കിക്കാണുന്ന ചാമ്പ്യന്‍ഷിപ്പ് കൂടിയാണ് ഡയമണ്ട് ലീഗ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഓഗസ്റ്റ് 3) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഖത്തര്‍ സ്റ്റാര്‍സ് ലീഗ്: ദുഹൈലിന്റെ മുന്നേറ്റം തുടരുന്നു