
ദോഹ: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഹ്രസ്വ ചിത്ര നിര്‍മാണ മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് പുരസ്‌കാരം. അല്‍ഖോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മനാല്‍ അബ്ദുല്‍ ജലീലാണ് വിദേശഭാഷവിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയത്. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ കാലത്ത് വീടിനുള്ളില്‍ ഓണ്‍ലൈന്‍ സ്‌കൂളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ അനുഭവങ്ങളാണ് ‘ദി ബ്രൈറ്റ് സൈഡ്’ എന്ന വിഷയത്തിലുള്ള മല്‍സരത്തിനുണ്ടായിരുന്നത്. 30 മുതല്‍ 60 സെകന്‍ഡ് വരെയുള്ള ഹ്രസ്വചലചിത്രമാണ് മനാല്‍ തയാറാക്കിയത്. ഖത്തര്‍ ഗ്യാസില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീലിന്റെയും ഹിന്ദ്‌മോളുടെയും മകളാണ്.