in

ദോഹ ഇന്ത്യൻ കോഫി ഹൗസ് മഞ്ജു വാരിയർ റീ ഓപ്പൺ ചെയ്യും

ദോഹ: ഫരീജ് അബ്ദുല്‍ അസീസിലെ ഇന്ത്യൻ കോഫി ഹൗസ് മഞ്ജു വാരിയർ റീ ഓപ്പൺ ചെയ്യുന്നു. 16ന് വെള്ളിയാഴ്ച വൈകിട്ട് എട്ട് മണി മുതൽ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. സെലിബ്രിറ്റി ആങ്കറും നടനുമായ മിഥുന്‍ രമേശ് അടക്കം നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും. ദോഹയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കോഫി ഹൗസിലേക്കുള്ള റോഡുകള്‍ ദീര്‍ഘകാലത്തേക്ക് അടച്ചിട്ട സാഹചര്യത്തിൽ 8 മാസത്തിലേറെയായി റസ്‌റ്റോറന്റ് തുറന്നുപ്രവർത്തിച്ചിരുന്നില്ല.
വളരെ പെട്ടെന്നാണ് ദോഹയിലെ ഇന്ത്യന്‍ ഭക്ഷണ പ്രിയരും കുടുംബങ്ങളും തങ്ങളുടെ ഇഷ്ട കേന്ദ്രമായി ഇന്ത്യന്‍ കോഫി ഹൗസിനെ തെരഞ്ഞെടുത്തത്. തനത് ഇന്ത്യൻ രുചിയിലുള്ള ഭക്ഷണത്തോടൊപ്പം ആകര്‍ഷകമായ ചുറ്റുപാടുകളും വാഹന പാര്‍ക്കിംഗ് സൗകര്യവും ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരാനാവുന്ന ലൊകേഷനും കൂടിയാണ് റസ്‌റ്റോറന്റ.

ഉദ്ഘാടന ഭാഗമായി സെപ്തംബര്‍ 16ന് ഉച്ചക്ക് 12 മുതല്‍ മൂന്ന് മണി വരെ സെലിബ്രേറ്റ് ഓണം വിത്ത് മഞ്ജു വാര്യര്‍ ആന്റ് മിഥുന്‍ എന്ന പേരില്‍ ദോഹയിലെ മാള്‍ റൗണ്‍ എബൗട്ടിന് സമീപമുള്ള റിജന്‍സി ഹാളില്‍ ഓണസദ്യയും മറ്റാഘോഷ പരിപാടികളും സംഘടിപ്പിക്കും.

ദോഹയിലെ പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാ- സാംസ്‌ക്കാരിക പരിപാടികളോടൊപ്പം 28 ഇനം വിഭവങ്ങളോടു കൂടിയ ഓണസദ്യയും ഉണ്ടാകും. ടിക്കറ്റ് മൂലം നിയന്ത്രിക്കുന്ന പരിപാടിയില്‍ പ്രവേശിക്കാന്‍ സിംഗിളിന് 200 റിയാലും നാലുപേര്‍ക്കുള്ള ഫാമിലിക്ക് 600 റിയാലുമാണ് ഈടാക്കുക.
ഫരീജ് അബ്ദുല്‍ അസീസിലുള്ള ഇന്ത്യന്‍ കോഫി ഹൗസിൽ ടിക്കറ്റുകള്‍ ലഭ്യമാകും. അതോടൊപ്പം 44440902, 44440903, 55094364 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ടിക്കറ്റുകള്‍ ഹോം ഡെലിവറിയായും ലഭ്യമാകും. ക്യുടിക്കറ്റ്‌സ് വഴി ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം .

ഉദ്ഘാടനത്തോടനുബന്ധിച്ച് ദോഹയിലെ അമേച്വര്‍ ഷെഫുകള്‍ക്കായി നടത്തുന്ന ഡെസേര്‍ട്ട് മേക്കിംഗ് കോണ്ടെസ്റ്റും സംഘടിപ്പിക്കും. . സെപ്തംബര്‍ 12നോ അതിനു മുമ്പായോ റസിപ്പികള്‍ അയക്കുന്ന ആദ്യ 20 പേര്‍ക്കായിരിക്കും മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം.
തെരഞ്ഞെടുക്കുന്ന മൂന്നു പേര്‍ക്ക് മഞ്ജുവാര്യരില്‍ നിന്നും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റാന്‍ അവസരം ലഭിക്കും. കൂടാതെ മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും മഞ്ജു വാര്യരോടൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അവസരം ലഭിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് കമ്പനി സി ഒ ഒ അഹമ്മദ് കെ ടി, പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അല്‍ക്ക മീര സണ്ണി, ഇന്ത്യന്‍ കോഫി ഹൗസ് റസ്റ്റോറന്റ് ഓപ്പറേഷന്‍സ് മാനേജര്‍ നാരായണന്‍ സി, മാനേജര്‍ അനീഷ് മോന്‍, കസ്റ്റമര്‍ കെയര്‍ മാനേജര്‍ സൗമ്യ രാജേഷ് പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 44440902, 44440903, 55094364, 50643680.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തർ ഫിഫ ലോകകപ്പ് ജോലി വാഗ്ദാനം ചെയ്ത് ചതി; മയക്കുമരുന്ന് സംഘം പിടിയിൽ

ഫിഫ ലോകകപ്പ്: ടിക്കറ്റിന്റെ അടുത്ത ഘട്ട വില്‍പ്പന സെപ്റ്റംബര്‍ അവസാനത്തോടെ