
ആര് റിന്‍സ്
ദോഹ
ദോഹ മെട്രോയുടെ പ്രിവ്യൂ സര്‍വീസ് ആരംഭിച്ചതിന്റെ ഒന്നാംവാര്‍ഷികം പിന്നിട്ടു. കഴിഞ്ഞ വര്‍ഷം മെയ് എട്ടിനാണ് ദോഹ മെട്രോയില്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് തുടങ്ങിയത്.
ആദ്യ ഘട്ടത്തില്‍ റെഡ് ലൈനിലെ തെരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ മാത്രമായിരുന്നു സര്‍വീസ്. തുടര്‍ന്ന് റെഡ്ലൈനിലെ അവശേഷിക്കുന്ന സ്റ്റേഷനുകളിലേക്കും നവംബര്‍ 21ന് ഗോള്ഡ്ലൈനിലും ഡിസംബര്‍ പത്തിന് ഗ്രീന്‍ ലൈനിലും സര്‍വീസ് തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഷോപ്പിങ് കോംപ്ലക്സുകളിലേക്കും സാംസ്കാരികകേന്ദ്രങ്ങളിലേക്കും ദോഹ മെട്രോ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ദോഹ മെട്രോ സ്വന്തമാക്കിയത് അഭിമാനകരമായ നേട്ടങ്ങള്‍. യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഇക്കാലയളവില്‍ സാധിച്ചു.നിലവിലെ കൊറോണ വൈറസ്(കോവഡ്-19) പ്രതിസന്ധിയെത്തുടര്‍ന്ന് ദോഹ മെട്രോ അടക്കമുള്ള പൊതുഗതാഗത സേവനങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും പൊതുജീവിതം സാധാരണമാകുകയും ചെയ്യുന്നതോടെ ദോഹ മെട്രോ സര്‍വീസും പുനരാരംഭിക്കും. പ്രവര്‍ത്തനം തുടങ്ങിയശേഷം ദോഹ മെട്രോ സര്‍വീസ് ഉപയോഗപ്പെടുത്തിയ യാത്രക്കാരുടെ എണ്ണം ഈ ജനുവരിയില്‍ ഒരു കോടി കവിഞ്ഞിരുന്നു.
സര്‍വീസ് തുടങ്ങി കുറഞ്ഞകാലയളവിനുള്ളിലാണ് ഈ അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ ദോഹ മെട്രോക്കായത്. പൊതു സ്വകാര്യ യാത്രക്കായി ദോഹ മെട്രോ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം സമീപകാലയളവില്‍ വര്‍ധിച്ചിരുന്നു. ദോഹ മെട്രോയുടെ യാത്രാ സര്‍വീസിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഏറ്റവും മികച്ച നിമിഷങ്ങള്‍ ഒരുമിച്ച് പങ്കിടാന്‍ യാത്രക്കാരെ ദോഹ മെട്രോ ക്ഷണിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ ഹൃദ്യമായ നിമിഷങ്ങള്‍ ചിത്രങ്ങള്‍ സഹിതം പങ്കുവെക്കാനാണ് ആഹ്വാനം. മെട്രോ യാത്രക്കിടെ പകര്‍ത്തിയതില്‍ മികച്ച ചിത്രം സഹിതം അനുഭവങ്ങള്‍ #ാലൃേീാീാലിെേ
എന്ന ഹാഷ്ടാഗില് പങ്കുവെക്കാനാണ് ആഹ്വാനം ചെയ്്തിരിക്കുന്നത്. ഈ പോസ്റ്റുകള്‍ തങ്ങളുടെ പേജില്‍ പോസ്റ്റ് ചെയ്യുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച യാത്രാനുഭവം ഒരുക്കുന്നതിനായി വിവിധ നടപടികളാണ് പിന്നിട്ട കാലയളവില്‍ ദോഹ മെട്രോ സ്വീകരിച്ചിരുന്നത്. മെട്രോ സ്റ്റേഷനുകളില്‍നിന്നും തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്കും തിരിച്ചും യാത്രക്കാരെ സൗജന്യമായി എത്തിക്കുന്നതിനായി മെട്രോലിങ്ക് ഫീഡര്‍ ബസ്ുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. യാത്രക്കാര്‍ക്ക് കര്‍വ ടാക്സിയിലും ഡിസ്ക്കൗണ്ട് നിരക്കില്‍ മെട്രോ സ്റ്റേഷനുകളിലെത്താം. മൂവസലാത്തുമായി സഹകരിച്ചാണ് മെട്രോലിങ്ക് ഫീഡര്ബസുകള് സര്‍വീസ് നടത്തുന്നത്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് മുന്‍കൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളില്മാത്രമായിരിക്കും ബസുകള്‍ നിര്‍ത്തുക. വിശേഷ ദിവസങ്ങളില്‍ ദോഹ മെട്രോ സര്‍വീസ് നീട്ടാറുണ്ട്. ഗള്‍ഫ് കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, ദേശീയദിനാഘോഷം തുടങ്ങിയ സമയങ്ങളിലെല്ലാം പ്രവര്ത്തനംനീട്ടി. കായിക ചാമ്പ്യന്‍ഷിപ്പുകളുടെ ടിക്കറ്റുള്ളവര്‍ക്ക് ദോഹ മെേേട്രായില് സൗജന്യയാത്ര ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളും അനുവദിക്കുന്നുണ്ട്.
കത്താറ, വഖ്റ ബീച്ച്, ദോഹ കോര്‍ണീഷ്, വെസ്റ്റ്ബേ, വിനോദകേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം കുറഞ്ഞ നിരക്കില്‍ ഗതാഗതക്കുരുക്കുകളിലകപ്പെടാതെ എത്താന്‍ ദോഹ മെട്രോ സഹായകമാണ്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ 37 സ്റ്റേഷനുകളില്‍ 36 എണ്ണത്തിലാണ് സര്‍വീസ്. തെക്ക് അല്‍വഖ്റ മുതല്‍ വടക്ക് ലുസൈല്‍ വരെയാണ് റെഡ് ലൈന്‍. റാസ് അബു അബൗദ് മുതല്‍ അല്‍അസീസിയ വരെയാണ് ഗോള്‍ഡ് ലൈന്‍. കിഴക്ക് അല്‍റിഫ മുതല്‍ പടിഞ്ഞാറ് അല്‍മന്‍സൂറ വരെയാണ് ഗ്രീന്‍ലൈന്‍(എജ്യൂക്കേഷന്‍ ലൈന്‍).
ദോഹയുടെ തെക്ക്-വടക്ക്, കിഴക്ക്-പടിഞ്ഞാറ് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെഡ്, ഗോള്‍ഡ്, ഗ്രീന്‍ ലൈനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്റര്‍ചേഞ്ച് സ്റ്റേഷനാണ് മുഷൈരിബ്.