
ദോഹ: ഖത്തര്‍ റെയിലിന്റെ ദോഹ മെട്രോ പദ്ധതിക്ക് രാജ്യാന്തര പുരസ്‌കാരം. ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈവേസ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ(സിഐഎച്ച്ടി) മികച്ച രാജ്യാന്തര പദ്ധതിക്കുള്ള പുരസ്‌കാരമാണ് ദോഹ മെട്രോ നേടിയത്. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളുമായി മികച്ച റെയില്‍വെ സംവിധാനം യാത്രക്കാര്‍ക്ക് പ്രദാനം ചെയ്യുന്നതിലെ മികവാണ് ദോഹ മെട്രോയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
യുഎസ്, ആഫ്രിക്ക, ഏഷ്യ, ബാല്‍ക്കന്‍സ് രാജ്യങ്ങളിലെ മെഗാപദ്ധതികള്‍ക്കൊപ്പം ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ ദോഹ മെട്രോ വന്‍കിട പദ്ധതികളെ പിന്തള്ളിയാണ് അംഗീകാരം നേടിയത്. സിഐഎച്ച്ടി ഇതാദ്യമായാണ് രാജ്യാന്തര പദ്ധതികള്‍ക്ക് പുരസ്‌കാരം നല്‍കുന്നത്. ആദ്യ അവാര്‍ഡ് തന്നെ ദോഹ മെട്രോക്ക് നേടാനായത് അഭിമാനകരമായ നേട്ടമാണ്.
മികച്ച അനുഭവസമ്പത്തുള്ള വിദഗ്ദ്ധരടങ്ങിയ ജഡ്ജിമാരുടെ പാനല്‍ വിലയിരുത്തിയശേഷമാണ് പുരസ്‌കാരജേതാക്കളെ തെരഞ്ഞെടുത്തത്. പദ്ധതിയുടെ തുടക്കംമുതല്‍ നടപ്പാക്കല്‍ വരെ മികവ് കണക്കിലെടുത്താണ് ദോഹ മെട്രോയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
നിര്‍വ്വഹണത്തിന്റെ ഗുണനിലവാരം, വാസ്തുവിദ്യാ രൂപകല്‍പ്പന, മെറ്റീരിയലുകളുടെയും സാങ്കേതികവിദ്യകളുടെയും ഉപയോഗം, പദ്ധതി നടപ്പാക്കലിലെ വേഗത എന്നിവയെല്ലാം ദോഹ മെട്രോക്ക് ഗുണകരമായി. ഓട്ടോമേറ്റഡ് റെയില്‍ ശൃംഖലയില്‍ ഏറ്റവും മികച്ചതാണ് ദോഹ മെട്രോ. ഖത്തറിന്റെ സംയോജിത പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാണ് ദോഹ മെട്രോ. ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030ന്റെ പൂര്‍ത്തീകരണത്തിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.