in

ദോഹ മുനിസിപ്പാലിറ്റിയില്‍ 2000ലധികം പരിശോധനകള്‍, 47 ഔട്ട്‌ലെറ്റുകള്‍ അടച്ചു

ദോഹ മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യഔട്ട്‌ലെറ്റുകളില്‍ പരിശോധന നടത്തുന്നതിന്റെ ദൃശ്യം

ദോഹ: ദോഹ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള വിവിധ ഭക്ഷ്യ ഔട്ട്‌ലെറ്റുകളിലായി മാര്‍ച്ചില്‍ 2000ലധികം പരിശോധനാ കാമ്പയിനുകള്‍ നടത്തി. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് 47ഓളം ഭക്ഷണശാലകള്‍ അടച്ചു. അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ ഭക്ഷണം തയാറാക്കല്‍, വാണിജ്യ ലൈസന്‍സുകളും സാധുവായ ആരോഗ്യ സര്‍ട്ടിഫിക്കറ്റുകളും ഇല്ലാതെ പ്രവര്‍ത്തിക്കല്‍ എന്നിവയുള്‍പ്പടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ആരോഗ്യപരമായ ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്നും ഏതെങ്കിലും രോഗ ലക്ഷണങ്ങളുള്ള തൊഴിലാളികളെ മാറ്റിനിര്‍ത്തുന്നുണ്ടെന്നും ഇന്‍സ്‌പെക്ടര്‍മാര്‍ ഉറപ്പുവരുത്തി. കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ ലഘുലേഖകള്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വിദഗ്ദ്ധരുമായി സഹകരിച്ച് മുനിസിപ്പാലിറ്റി വിതരണം ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനം പരമാവധി പരിമിതപ്പെടുത്തുകയും ജനങ്ങളെ മുന്‍കുരുതലുകള്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ഇതിനിടെ അല്‍ഖോര്‍-ദഖീറ മുനിസിപ്പാലിറ്റിയിലെ ഇന്‍സ്‌പെക്ടര്‍മാരുടെ സംഘം റസ്റ്റോറന്റുകളിലും ബേക്കറികളിലും പരിശോധനാ പര്യടനങ്ങള്‍ നടത്തുകയും രണ്ടു ഭക്ഷ്യഔട്ട്‌ലെറ്റുകള്‍ അടക്കുകയും ചെയ്തു. ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പടെ ആരോഗ്യ ആവശ്യങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ചു. തൊഴിലാളികള്‍ കയ്യുറകളും മാസ്‌കുകളും ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റി ദിവസേന ലേല കേന്ദ്രങ്ങളിലും മത്സ്യ മാര്‍ക്കറ്റിലെ സ്റ്റോറുകളിലും പരിശോധന നടത്തുകയും അറവുശാലകള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
അല്‍ഷഹാനിയ മുനിസിപ്പാലിറ്റിയിലെ പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളിലും പരിശോധന നടത്തി. വ്യാപാര ഉത്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും പ്രദേശത്തിന്റെ ശുചിത്വവും ഉറപ്പുവരുത്തുന്നതിനായാണ് പരിശോധന. ആരോഗ്യ ആവശ്യങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രതിജ്ഞാബദ്ധതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി. മനുഷ്യന് ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷ്യോത്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് അല്‍വഖ്‌റയില്‍ ഒരു റസ്റ്റോറന്റ് അടച്ചു. കൂടാതെ ഉപയോഗയോഗ്യമല്ലാത്ത 20 കിലോ മത്സ്യം നശിപ്പിക്കുകയും ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ശൈഖ് ജുആന്‍ ഐഒസി പ്രസിഡന്റുമായി ചര്‍ച്ച നടത്തി

കോഴികളില്‍ പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്‍