
ദോഹ: ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത് കൊറോണ വൈറസ്(കോവിഡ്19) മൂലമല്ലെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. അഭ്യൂഹങ്ങളും തെറ്റായ കാര്യങ്ങളും പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. കോവിഡ്19 മൂലം ഉപഭോക്താവ് കുഴഞ്ഞുവീണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനിടെ പെട്ടെന്നുണ്ടായ തളര്‍ച്ചയെ തുടര്‍ന്ന് ബാലന്‍സ് തെറ്റിയാണ് ഉപഭോക്താവ് ബോധരഹിതനായി വീണത്. അടിയന്തിര മെഡിക്കല്‍ പരിചരണം നല്‍കൂകയും വ്യക്തി സുഖം പ്രാപിച്ചുവരുന്നുവെന്നും മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.