in

കോവിഡ് പരിശോധന: ആപ്പിലെ നിറംമാറ്റത്തെക്കുറിച്ച് ആശങ്ക വേണ്ട

ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ(പിഎച്ച്‌സിസി) കീഴിലുള്ള ഹെല്‍ത്ത് സെന്ററുകളില്‍ ഡ്രൈവ്-ത്രൂ കോവിഡ്-19 പരിശോധനയുമായി ബന്ധപ്പെട്ട് ഇഹ്തിറാസ് ആപ്പിലെ നിറംമാറ്റത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് അധികൃതര്‍. കോവിഡ് പരിശോധനക്കായി എത്തുമ്പോള്‍ ഇഹ്തിറാസ് ആപ്ലിക്കേഷനിലെ ആരോഗ്യനില സൂചിപ്പിക്കുന്ന പ്രൊഫൈല്‍ ചാര നിറം ആയി മാറുമോയെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ അധികൃതര്‍ വ്യക്തത വരുത്തിയത്. കോവിഡ് പരിശോധനക്കായി സ്രവം നല്‍കി തിരിച്ചു പോകുമ്പോഴും ആപ്പിലെ ആരോഗ്യനില സൂചിപ്പിക്കുന്ന നിറം പച്ചയായി തന്നെ തുടരും. പരിശോധനാ ഫലത്തിന് അനുസരിച്ച് മാത്രമേ പ്രൊഫൈല്‍ നിറത്തില്‍ മാറ്റമുണ്ടാകുകയുള്ളു. പരിശോധനക്ക് എത്തുമ്പോള്‍ ഇഹ്തിറാസിലെ പ്രൊഫൈല്‍ നിറം കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെ സൂചിപ്പിക്കുന്ന ചാരനിറമായി മാറുമെന്നായിരുന്നു ആശങ്ക.
ഹെല്‍ത്ത്് സെന്ററുകളില്‍നിന്നും ക്ഷണം ലഭിക്കാത്തവര്‍ക്ക് പരിശോധന നടത്തുകയില്ലെന്നും പിഎച്ച്‌സിസി ക്യാന്‍സര്‍ സ്‌ക്രീനിങ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ശൈഖ അബു ശൈഖ വ്യക്തമാക്കി.
അല്‍വാബ്, അല്‍തുമാമ, ലബൈബ് എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ഡ്രൈവ്-ത്രൂ കോവിഡ് പരിശോധന നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് പരിശോധനക്ക് വിധേയരാകാനുള്ള ക്ഷണം ലഭിക്കുന്നത്. 50 വയസിന് മുകളിലുള്ളവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ എന്നിവരെയാണ് പ്രധാനമായും പരിശോധനക്കായി തിരഞ്ഞെടുക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കല്‍: അംബാസഡര്‍മാരോടു വിശദീകരിച്ചു

മലപ്പുറം ജില്ലാ കെഎംസിസി ചാര്‍ട്ടര്‍ വിമാനം നാട്ടിലേക്ക് പറന്നു