in

ഇന്ത്യയിലേക്കുള്ള ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വീസ് പ്രതിസന്ധിയില്‍

ദോഹ: ഖത്തര്‍ കസ്റ്റംസിന്റെ പുതിയ നിയമം പ്രാബല്യത്തിലായതോടെ ഖത്തറില്‍നിന്നും ഇന്ത്യയിലേക്കുള്ള കാര്‍ഗോ നീക്കം പ്രതിസന്ധിയിലായതായി റിപ്പോര്‍ട്ട്. കാര്‍ഗോ അയക്കുന്ന ഓരോ വ്യക്തികളുടെ പേരിലും പ്രത്യേകം കസ്റ്റംസ് ഡിക്ലറേഷന്‍ വേണമെന്നതാണ് പുതിയ നിയമം. ഇതുസംബന്ധിച്ച് ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്- കാര്‍ഗോ(ക്യുഎഎസ് കാര്‍ഗോ) എല്ലാ കാര്‍ഗോ കമ്പനികള്‍ക്കും മെമ്മോറാണ്ടം അയച്ചിട്ടുണ്ട്. പുതിയ തീരുമാനം പ്രാബല്യത്തിലായതോടെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് കാര്‍ഗോ അയക്കല്‍ ചിലവേറിയതാകുമെന്ന് കാര്‍ഗോ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഉപഭോക്താക്കളില്‍ നിന്നും സ്വീകരിച്ച ഉത്പന്നങ്ങള്‍ പോലും നാട്ടിലേക്കയക്കാന്‍പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ദോഹയിലെ ഒരു പ്രമുഖ കാര്‍ഗോ കമ്പനിയുടെ പ്രതിനിധി പറഞ്ഞു. പ്രതിസന്ധിക്ക് പരിഹാരമാകുന്നത് വരെ പുതിയ കാര്‍ഗോ സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഖത്തറിലെ ഡോര്‍ ടു ഡോര്‍ കാര്‍ഗോ കമ്പനികള്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 നവംബര്‍ 15) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി; 243 പുതിയ രോഗികള്‍