റമദാന് കഴിഞ്ഞാല്‍ 101 തരം ദോശകള്‍, പാര്‍സലിന് വിളിക്കുക: 4444 0755, 5539 9899

വടക്കന്‍ മലബാറിന്റെ രുചിയൂറും വിഭവങ്ങളുടെ വേറിട്ട കലവറയാണ് ദോഹ ഐന്‍ഖാലിദ് സൂഖിലെ ദോശ സ്ട്രീറ്റ് റസ്റ്റോറന്റ്. വടക്കന്‍ മലബാറിലെ ‘പുയ്യാപ്ല’ സല്‍ക്കാരത്തിന്റെ ആദ്യ ദിനങ്ങളില്‍ തീന്മേശകളില് നിറഞ്ഞു നില്ക്കുന്ന സ്വാദിഷ്ട്ട വിഭവങ്ങള്‍ തനിമ നഷ്ടപ്പെടാതെ ഖത്തറിലെ ഭക്ഷണ പ്രിയര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ് ഈ ഭക്ഷ്യശാല.

‘അപ്പങ്ങളെമ്പാടും ചുട്ടമ്മായി, അമ്മായി ചുട്ടത് മരുമോനിക്കായ് ‘ എന്ന പാട്ടിലെ അപ്പപ്പോരിശക്കുമപ്പുറമാണ് തലശ്ശേരിയിലേയും വടകരയിലെയും കോഴിക്കോട്ടെയുമെല്ലാം സല്‍ക്കാര സദ്യകള്‍. ഇത്തരം വിഭവങ്ങളാണ് ഖത്തറിലെ ഭക്ഷണ പ്രിയര്‍ക്ക് മുന്നില്‍ ദോശ സ്ട്രീറ്റില്‍ ഒരുക്കുന്നത്. പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന ‘കോഴി മുശ്മന’ാണ് ദോശ സ്ട്രീറ്റില്‍ ഏറ്റവും ഡിമാന്റുള്ളതും ആശ്യക്കാര്‍ ചോദിച്ചുവരുന്നതെന്നും ദോഹ സ്ട്രീറ്റ് ഉടമകള്‍ പറയുന്നു. പൊറോട്ട ബീഫ് കേമ്പോ, അരിപ്പത്തല്‍ (ഓട്ടുപത്തില്) മുരങ്ങിക്കറി, കൊതിയൂറും നാടന്‍ വിഭവങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടുത്തെ വെറൈറ്റികളാണ്.
കൊറോണക്കാലത്ത് റസ്റ്റോറന്‍ഡുകളില്‍ ഇരുന്ന് കഴിക്കാന്‍ നിരോധനമുള്ളതില് റമദാന് വിഭവങ്ങള്‍ പാഴ്സലായി വീട്ടില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. വിവിധ നിരക്കിലുള്ള ഇഫ്താര്‍, ഇടത്താഴ, അത്താഴ വിഭവങ്ങളാണ് റമദാനില്‍ പ്രധാനമായും തയ്യാറാക്കുന്നതെന്നും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കിലാണ് ഉപഭോക്താക്കല്‍ക്കായി ഇവയെല്ലാം ഒരുക്കിയിരിക്കുന്നത്. ലോക്കല്‍ ബീഫും ഫ്രഷ് ഉത്പന്നങ്ങളും മാത്രമാണ് വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. രുചികൂട്ടാന്‍ കൃത്രിമ ഫ്ളേവറുകളോ പദാര്‍ഥങ്ങളോ ഉപയോഗിക്കുന്നില്ലെന്നതും കൂടുതല്‍ ആളുകള്‍ തങ്ങളെ തേടിയെത്താന്‍ ഇടയാക്കുന്നുവെന്നും ദോഹ സ്ട്രീറ്റ് വ്യക്തമാക്കുന്നു.

12 ഖത്തര്‍ റിയാലിന് ലഭി്കുന്ന ഇഫ്താര്‍ ബോക്സില്‍ വാട്ടര്‍ ബോട്ടില്‍, ഈത്തപ്പഴം, ഫ്രൂട്ടസ്, മൂന്ന് തരം കടികള്‍, ജ്യൂസ്, കുഞ്ഞിപ്പത്തല്‍, പാല് കഞ്ഞി എന്നിവയാണ് ഉള്‍പ്പെടുന്നത്. കുഞ്ഞിപ്പത്തലിന് പകരം ബിരിയാണെങ്കില് ഇഫ്താര്‍ ബോക്സിന്റെ നിരക്ക്് 18 ഖത്തര്‍ റിയാലാണ്. പൊന്നി അരിച്ചോറ്, മോര് കറി, മുളകിട്ടത്, പരിപ്പ് കറി, മീന്‍ പൊരിച്ചത്, ഉപ്പേരി, അച്ചാറ്, പപ്പടം, കൊണ്ടാട്ടം എന്നിവയുള്പ്പട്ട സുഹൂറും നെയ്ച്ചോറ്, നാടന്‍ കോഴിക്കറി, ബിഫ് റോസ്റ്റ്, ദാല്‍ െ്രെഫ, കോഴി പൊരിച്ചത്, തൈര്, പപ്പടം, സലാട് എന്നിവയുള്‍പ്പെട്ട ഇടത്താഴവുമെല്ലാം റമാദാന് സെപ്ഷലുകളാണ്.

ചെറിയ പെരുന്നാളിന് ശേഷം 101 തരം ദോശകള്‍ ഇവിടെ തയ്യാറാക്കപ്പെടും. റമദാന് ശേഷം രാവിലെ മുതല്‍ രാത്രി 12 മണിവരെയാണ് റസ്റ്റോറന്‍ഡ് പ്രവര്‍ത്തിക്കുക. പാര്‍ക്കിങ് സൗകര്യം ലഭ്യമാണ്.
പാര്‍സലിനും വിവരങ്ങള്‍ക്കും വിളിക്കുക: 4444 0755, 5539 9899