in

വിദ്വേഷ പ്രചാരണങ്ങളില്ലാതാക്കാന്‍ പരസ്പര സംവാദങ്ങള്‍ സജീവമാക്കണം: ബഹാഉദ്ദീന്‍ നദ്‌വി

ദോഹ: വിദ്വേഷം പ്രചാരണങ്ങളിലൂടെ അസഹിഷ്ണുതയും വെറുപ്പമുണ്ടാക്കുന്നത് ഇല്ലാതാക്കാന്‍ വിവിധ മതങ്ങള്‍ തമ്മിലുള്ള പരസ്പര സംവാദങ്ങള്‍ സജീവമാക്കണമെന്ന് പ്രമുഖ മതപണ്ഡിതനും ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ ഡോ.ബഹാഉദ്ദീന്‍ നദ്‌വി.

വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ഉള്ളുതുറന്നു സംസാരിക്കുമ്പോള്‍ സമാധാനപരമായി ഇടപെടാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാഹചര്യമൊരുങ്ങും- പതിനാലാമത് ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു.

സമഭാവനയില്‍ അധിഷ്ഠിതമായ മതമാണ് ഇസ്ലാം. പരസ്പരം തിരിച്ചറിയാനും സഹകരണത്തിനും സൗഹാര്‍ദ്ദത്തിനും ഇസ്ലാം നല്‍കുന്ന ഊന്നല്‍ എടുത്തുപറയേണ്ടതാണ്.

എല്ലാവരേയും ഉള്‍ക്കൊള്ളാനും ഹൃദ്യമായി പെരുമാറാനുമാണ് ഖുര്‍ആന്റെ അധ്യാപനങ്ങള്‍ പഠിപ്പിക്കുന്നതും പ്രാവാചകന്‍ മുഹമ്മദ് (സ) പ്രായോഗികമായി കാണിച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ബഹുമത സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ചരിത്രമുള്ള രാജ്യമാണ്. വ്യത്യസ്ത മതങ്ങള്‍ തമ്മില്‍ സഹിഷ്ണുതയോടെ മാത്രമേ ഇന്ത്യയില്‍ മുന്നോട്ടുപോയിരുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം തവണയാണ് ദോഹ ബഹുമത സംവാദ സമ്മേളനത്തില്‍ ബഹാഉദ്ദീന്‍ നദ് വി സംബന്ധിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫിഫ ലോക കപ്പിന് ഷട്ടില്‍ സര്‍വ്വീസുമായി ഖത്തര്‍ എയര്‍വെയിസും ഗള്‍ഫ് വിമാനങ്ങളും

മുജീബ്റഹ്മാൻ കരിയാടന്റെ  മാതാവ് മരണപ്പെട്ടു