in

ഡോ. ദീപക് മിത്തല്‍ ലുലുവ അല്‍ഖാതിറുമായി ചര്‍ച്ച നടത്തി

ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ലുലുവ റാഷിദ് അല്‍ഖാതിറുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ദോഹ: ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും ദുരന്തനിവാരണ സുപ്രീംകമ്മിറ്റി വക്താവുമായ ലുലുവ റാഷിദ് അല്‍ഖാതിറുമായി ചര്‍ച്ച നടത്തി. ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ കൂടിക്കാഴ്ചയില്‍ വിഷയമായി. കോവിഡ് മഹാമാരിയോടുള്ള പ്രതികരണം, കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരുടെ മടക്കം സുഗമമാക്കല്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മികച്ച സര്‍വകലാശാലകള്‍: ഉന്നത സ്ഥാനം
നിലനിര്‍ത്തി ഖത്തര്‍ യൂണിവേഴ്‌സിറ്റി

ഇന്‍കാസ് മലപ്പുറം രക്തദാന ക്യാമ്പ് ശ്രദ്ധേയമായി