ദോഹ: ഖത്തര്‍ സംസ്കൃതി വനിതാവേദി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. വനിതാ സമ്മേളന സമാപനത്തോടനുബന്ധിച്ചായിരുന്നു തെരെഞ്ഞെടുപ്പ്. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയി നടന്ന സമ്മേളനം മുന്‍മന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു. സിനി അപ്പു അധ്യക്ഷത വഹിച്ചു. അര്‍ച്ചന ഓമനക്കുട്ടന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വനിതാ വേദിയുടെ പുതിയ പ്രസിഡണ്ടായി ഡോ. പ്രതിഭ രതീഷ് തെരെഞ്ഞെടുക്കപ്പെട്ടു. സബീന അബ്ദുല്‍ അസീസ് ജനറല്‍ സെക്രട്ടറിയാണ്. വൈസ് പ്രസിഡണ്ടുമാരായി ജാന്‍സി റാണി, ഷീല ജെയിംസ് എന്നിവരെയും ജോയിന്‍ സെക്രട്ടറിമാരായി ഇന്ദു സുരേഷ്, ജസിത ചിന്തു രാജ് എന്നവരും തെരെഞ്ഞെടുക്കപ്പെട്ടു. സംസ്കൃതി നേതാക്കള്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജാന്‍സി റാണി നന്ദി പറഞ്ഞു.
in QATAR NEWS
സംസ്കൃതി വനിതാവേദി; ഡോ. പ്രതിഭ പ്രസിഡന്റ്, സബീന അസീസ് സെക്രട്ടറി
