in

ഡ്രൈവ് ത്രൂ കോവിഡ് പരിശോധനയും സമയം മാറ്റി

ഖത്തറിലെ ഡ്രൈവ്ത്രൂ കോവിഡ് പരിശോധനാ കേന്ദ്രത്തില്‍ നിന്ന്. (ഫോട്ടോ: ദി പെനിന്‍സുല)

ദോഹ: ഡ്രൈവ് ത്രൂ കോവിഡ് പരിശോധന കേന്ദ്രങ്ങളുടെ സമയക്രമം െ്രെപമറി ഹെല്‍ത് കെയര്‍  കോര്‍പറേഷന്‍ (പി.എച്ച്.സി.സി) പുതുക്കി നിശ്ചയിച്ചു. ചൂട് കൂടിയതിനാലാണിത്. വൈകുന്നേരം 4 മുതല്‍ രാത്രി 11 വരെയായിരിക്കും ഇനി ഈ പരിശോധനാ സംവിധാനം പ്രവര്‍ത്തിക്കുക. രാത്രി 10 മണിക്ക് ശേഷം കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്നും പ്രൈമറി ഹെല്‍ത് കോര്‍പ്പറേഷന്‍ വ്യക്തമാക്കി.  പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലാണ് ഡ്രൈവ് ത്രൂ  കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വാഹനത്തില്‍ നിന്ന് ഇറങ്ങാതെ തന്നെ കോവിഡ് പരിശോധന നടത്താം  എന്നതാണ് ഈ കേന്ദ്രങ്ങളുടെ പ്രത്യേകത.  നേരത്തെ ഡ്രൈവ്ത്രൂ വാക്‌സിനേഷന്‍ സംവിധാനവും സമയക്രമം മാറ്റിയിരുന്നു. കഠിനമായ ചൂട് ആയതിനാല്‍ വൈകീട്ട് 4 മുതല്‍ 11 വരെയാണ് ഡ്രൈവ് ത്രൂ വാക്‌സിനേഷന്റേയും സമയം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന പ്രതീക്ഷാ നിര്‍ഭരം; വാടക കുറക്കാനുള്ള നീക്കം വേണം

പേള്‍ മോഡേണ്‍ സ്‌കൂളിന് അല്‍മെഷാഫില്‍ പുതിയ കെട്ടിടം