
ദോഹ: വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള അത്യാധുനിക ആസ്പത്രിയായ സിദ്ര മെഡിസിനില്‍ ഡ്രൈവ് ത്രൂ ഫാര്‍മസി സേവനം അവതരിപ്പിച്ചു. സിദ്രയിലെ ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ മരുന്നുകള്‍ സുഗമമായി വിതരണം ചെയ്യുന്നതിനായാണ് ഈ സേവനം അവതരിപ്പിച്ചത്. വാഹനങ്ങളില്‍ നിന്നും ഇറങ്ങാതെ ഉത്പന്നങ്ങള്‍ വാങ്ങാവുന്ന രീതിയാണ് ഡ്രൈവ് ത്രൂ. മെഡിക്കേഷന്‍ അപേക്ഷകള്‍ക്കായി ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എഴര മുതല്‍ വൈകുന്നേരം മൂന്നുവരെ 40030030 എന്ന നമ്പരില്‍ ബന്ധപ്പെടണം. രോഗികള്‍ ഈ നമ്പരില്‍ വിളിച്ച് മരുന്നുകള്‍ വാങ്ങുന്നതിനായുള്ള സമയ സ്ലോട്ട് സ്ഥിരീകരിക്കണം. രാവിലെ പത്തുവരെ ലഭിക്കുന്ന അപേക്ഷകളില്‍ അന്നുതന്നെ ഉച്ചക്കു 12 മുതല്‍ മൂന്നുവരെ സമയങ്ങളിലെത്തി വാങ്ങാം. പത്തുമണിക്കുശേഷം ലഭിക്കുന്ന അപേക്ഷകളില്‍ അടുത്തദിവസം രാവിലെ എട്ടിനും പതിനൊന്നിനുമിടയിലെത്തി മരുന്നുകള്‍ സ്വന്തമാക്കാം. ഡ്രൈവ് ത്രൂ കലക്ഷന്‍ പോയിന്റില്‍ കാര്‍ഡ് മുഖേനെയെ പണമടക്കാനാകു. സംശയങ്ങള്‍ക്ക് 40033333 എന്ന നമ്പരില്‍ ബന്ധപ്പെടുക.