in , ,

ഖത്തറിൽ ഡ്രൈവിംഗ് ലൈസൻസ് ഇനി മെട്രാഷ് വഴി

മുഹമ്മദ് സഈദ് അൽഅമീരി

ദോഹ: ഖത്തറിൽ ഡ്രൈവിംഗ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് മെട്രാഷ് 2 വഴി ലൈസൻസ് അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ. ട്വിറ്റർ വഴി പുറത്തിറ ക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്‌.
മെട്രാഷിൽ ഈ സേവനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ മെട്രാഷിൽ വ്യക്തിഗത ഡാറ്റ നൽകണം. തുടർന്ന് ഫീസ് അടച്ച് അവ സ്വീകരിക്കാം. ലൈസൻസ് സ്വീകരിക്കാൻ സേവന കേന്ദ്രങ്ങളിൽ പോകേണ്ടതില്ലെന്നും ട്രാഫിക് വകുപ്പിന് കീഴിലെ ലൈസൻസിംഗ് അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റ് ഓഫീസർ മുഹമ്മദ് സഈദ് അൽഅമീരി പറഞ്ഞു.
ടെസ്റ്റ്‌ പാസ്സായ ശേഷം ലൈസൻസ് ഇഷ്യൂ ചെയ്യാനുള്ള വ്യക്തിഗത വിവരങ്ങൾ നൽകി ഓൺലൈൻ ആയി പണം അടച്ചവർക്ക്  ഇലക്ട്രോണിക് വാലറ്റിൽ ലൈസൻസുകൾ ദൃശ്യമാകുമെന്നും കാർഡ് തപാൽ വഴി ഉടൻ ലഭ്യമാവുമെന്നും അൽഅമീരി വിശദീകരിച്ചു.

What do you think?

-2 Points
Upvote Downvote

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

താനൂർ ബോട്ടപകടം : മലപ്പുറം ജില്ലാ കെ.എം.സി.സി അനുശോചിച്ചു.

ഖത്തർ മുൻ പ്രധാനമന്ത്രിയുടെ മകൻ ശൈഖ് അഹമ്മദ് വിവാഹിതനായി, ചടങ്ങിൽ എം. എ യൂസുഫലിയും