in

ഹമദ് വിമാനത്താവളത്തില്‍ ഇ-ഗേറ്റുകളും കൗണ്ടറുകളും വര്‍ധിപ്പിച്ചു; വേഗത്തില്‍ പുറത്തിറങ്ങാം

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ ലളിതവും വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുന്നതുമാണെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വകുപ്പ്. മടങ്ങിയെത്തുന്നവരുടെ പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ എളുപ്പത്തിലും ലളിതമായും പൂര്‍ത്തിയാക്കാനാകുമെന്ന് പാസ്‌പോര്‍ട്ട് വകുപ്പിലെ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ മുഹമ്മദ് മുബാറക്ക് അല്‍ബുഐനൈന്‍ വ്യക്തമാക്കി. നടപടിക്രമങ്ങളില്‍ യാതൊരു സങ്കീര്‍ണതയുമില്ല. രാജ്യത്തേക്ക് തിരിച്ചെത്തുന്നവര്‍ക്ക് 20 മുതല്‍ 35 മിനുട്ടിനകം വിമാനത്താവളത്തിനുള്ളില്‍നിന്നും പുറത്തേക്കുപോകാം. യാത്രാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ തിരക്കേറിയ സമയങ്ങളില്‍ പാസ്പോര്‍ട്ട് കൗണ്ടറുകളുടെയും ഇ-ഗേറ്റുകളുടെയും എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വാക്‌സിനെടുത്തവരും എടുക്കാത്തവരുമായ യാത്രക്കാരെ ക്രമീകരിച്ച് അവരെ അതാത് കൗണ്ടറുകളിലേക്ക് നയിക്കുന്നതിനും നടപടികളെടുത്തിട്ടുണ്ടെന്ന് ഖത്തര്‍ റേഡിയോക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. വാര്‍ഷികാവധി കഴിഞ്ഞ് മടങ്ങിയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് മുന്‍കൂട്ടിക്കണ്ട് വര്‍ഷംതോറും വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നുണ്ട്. ഇതിനായി പ്രത്യേക പദ്ധതി തന്നെ നടപ്പാക്കിവരുന്നു. ഖത്തര്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ യാത്രാനിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചതിനാല്‍ ഈ വര്‍ഷം തിരക്കു വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. യാത്രക്കാരുടെ വര്‍ധനവിന്റെ സാഹചര്യത്തില്‍ കൗണ്ടറുകളുടെയും ജീവനക്കാരുടെയും എണ്ണവും ഇ-ഗേറ്റുകളും വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അല്‍ബുഐനൈന്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അഫ്ഗാന്‍ വനിതാ റോബോട്ടിക്‌സ് ടീം ഖത്തറില്‍ പഠനം തുടരും: സ്‌കോളര്‍ഷിപ്പ് അനുവദിച്ചു

അഫ്ഗാന്‍ ഒഴിപ്പിക്കല്‍: ഖത്തറിനെ മുക്തകണ്ഠം പ്രശംസിച്ച് ആന്റണി ബ്ലിങ്കന്‍