in , ,

ഖത്തറില്‍ ഭൂചലനമെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതം: ക്യു എം ഡി

ദോഹ: ഖത്തറില്‍ ഭൂചലനമുണ്ടായെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്(ഖത്തര്‍ മെറ്റീരിയോളജി വകുപ്പ്-ക്യുഎംഡി). ദോഹയുടെ ചില ഭാഗങ്ങളില്‍ ഭൂചലനമുണ്ടായെന്ന തരത്തില്‍ പലരും വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇത് യഥാര്‍ഥത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഭൂചലനത്തെക്കുറിച്ചുള്ള വാര്‍ത്താ ക്ലിപ്പിങാണ്. ഗൂഗിളില്‍ ഇതേക്കുറിച്ച് തിരയുമ്പോള്‍ ഈ വാര്‍ത്ത പോപ്പ് അപ്പ് ചെയ്ത് കിട്ടും. ഇത് മുന്‍പുണ്ടായ ഭൂചലനമാണ്. 2013 ഏപ്രിലില്‍ ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്ത ഭൂചലനത്തെക്കുറിച്ചാണ് ഈ വാര്‍ത്ത. ഖത്തറില്‍ ഭൂചലനം ഉണ്ടായെന്ന വിധത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ ഒരു കഴമ്പുമില്ല. അസത്യ വാര്‍ത്തയാണിത്. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്നും ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നുമുള്ള വാര്‍ത്തകളും വിവരങ്ങളും അറിയിപ്പുകളുമാണ് പിന്തുടരേണ്ടത്- ക്യുഎംഡി അറിയിച്ചു. അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും നേരത്തെ ജനങ്ങളോടു ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച നിരവധിപേരെ ആഭ്യന്തര മന്ത്രാലയം കസ്റ്റഡിയിലെടുക്കുകയും കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിരുന്നു. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ലഭിക്കുന്ന ഏത് വാര്‍ത്താ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പങ്കുവെക്കുന്നതിനു മുമ്പ് സ്ഥിരീകരിക്കുന്നതാണ് ഉചിതം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലോകകപ്പ് പദ്ധതികളിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കി സുപ്രീംകമ്മിറ്റി

ദോഹയില്‍ എട്ടു ഭക്ഷ്യസ്ഥാപനങ്ങള്‍ അടച്ചു