in

പരിസ്ഥിതി സൗഹൃദം ‘ഇ’ സ്‌കൂട്ടര്‍

ദോഹ: ഗള്‍ഫ് വെയര്‍ഹൗസിംഗ് കമ്പനി (ജി ഡബ്ല്യു സി) ഖത്തര്‍ ലോജിസ്റ്റിക് വില്ലേജിലെ ജീവനക്കാര്‍ക്കായി ഇസ്‌കൂട്ടറുകള്‍ (ഫാല്‍ക്കണ്‍ സ്‌കൂട്ടര്‍) സമ്മാനിച്ചു. ഖത്തര്‍ സസ്‌റ്റൈനബിലിറ്റി വാരത്തോടനുബന്ധിച്ച് ജി ഡബ്ല്യു സിയുടെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായാണ് പ്രകൃതി സൗഹൃദ യാത്രാ സംവിധാനമായ ഫാല്‍ക്കണ്‍ സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. സ്‌കൂട്ടറുകള്‍ക്കായി റീചാര്‍ജ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ സുസ്ഥിര ഗതാഗത സാങ്കേതികവിദ്യയാണ് ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള വില്ലേജില്‍ ജി.ഡബ്ല്യു.സി അവതരിപ്പിച്ചത്.
പരിസ്ഥിതി സൗഹൃദ സംരഭങ്ങളിലും പദ്ധതികളിലും ദീര്‍ഘകാല പാരമ്പര്യമുള്ള ഖത്തറിലെ പ്രമുഖ ലോജിസ്റ്റിക്, വിതരണ ശൃംഖലയാണ് ഗള്‍ഫ് വെയര്‍ഹൗസിംഗ് കമ്പനി.
മികച്ച സാങ്കേതികതയുള്ള പരിസ്ഥിതി സൗഹൃദ വാഹനമെന്ന നിലയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറെ അഭിപ്രായം നേടിയ ഇസ്‌കൂട്ടറാണ് ഖത്തര്‍ ലോജിസ്റ്റിക് വില്ലേജില്‍ കമ്പനി അവതരിപ്പിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മികവുറ്റ ഗതാഗത സൗകര്യങ്ങള്‍ വേദികളുടെ ‘ദൂരം’ കുറയ്ക്കും

തന്ത്രപ്രധാന സൗഹൃദം കൂടുതല്‍ ദൃഢമാക്കാന്‍ ഖത്തറും തുര്‍ക്കിയും