in

എഡ്യു-ഡ്രൈവ് സമാപിച്ചു

എജ്യൂ ഡ്രൈവ് ഉത്ഘാടന ചടങ്ങിൽ എ. പി മണികണ്ഠൻ സംസാരിക്കുന്നു

ദോഹ: ഉന്നത വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പരിചയപെടുത്തിയ എഡ്യു-ഡ്രൈവ് പ്രദര്‍ശനം സമാപിച്ചു. എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ മൊമെന്റം മീഡിയ റൈഗൈറ്റ്‌ ബില്‍ഡേര്‍സിന്റെ സഹകരണത്തോടെ 3 ദിവസങ്ങളിൽ ആയിരുന്നു ചടങ്ങ്.

ഇന്ത്യ, യു.കെ, ആസ്ട്രേലിയ, മാള്‍ട്ട, ന്യൂസിലണ്ട്, ജർമ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളുടെതുള്‍പ്പടെ വിവിധ യൂണിവേഴ്സിറ്റി, കോളജുകൾ തുടങ്ങി മുപ്പതോളം സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ പങ്കാളികളായി. ഖത്തറില്‍ ആദ്യമായാണ്‌ ഇത്തരമൊരു വിദ്യഭ്യാസമേള സൗജന്യ പ്രവേശനം നല്‍കി നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു. എഡ്യു ഡ്രൈവില്‍ ഒരുക്കിയ സി.ജി കരിയര്‍ ക്ലിനിക്കില്‍ സി.ജി വൈസ് ചെയര്‍മാന്‍ അഡ്വ. ഇസ്സുദ്ദീന്റെ നേതൃത്വത്തിലുള്ള കരിയര്‍ വിദഗ്ദര്‍ കൗണ്‍സലിംഗ് നടത്തി.
ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍ എഡ്യു-ഡ്രൈവിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന്‍, എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ പ്രസിഡണ്ട് അബ്ദുല്‍ കരീം, വൈസ്‌ പ്രസിഡന്റ്‌ ഖലീൽ , എം.ഇ. എസ് പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍, റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ വാണിയമ്പലം, എം. ഇ.എസ്‌ ഐ.എസ്‌ പ്രിൻസിപ്പാൾ പ്രമീള കണ്ണൻ , റൈഗൈറ്റ്‌ ബില്‍ഡേര്‍സ് ഡയറക്ടർ ഹക്‌സർ സി.എഛ്, മൊമെന്റം മീഡിയ എക്സിക്യൂട്ടീവ്‌ ഡയറക്ടർ സൈഫ് വളാഞ്ചേരി, എം ഇ എസ്‌ ഓഫ്‌ കാമ്പസ്‌ അഡ്‌മിനിസ്റ്റേറ്റർ മന്മദൻ മാമ്പള്ളി, എജ്യുഡ്രൈവ്‌ ഇവന്റ് ഡയറക്ടര്‍ ഫസലുൽ ഹഖ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.
വിവിധ സെഷനുകളിലായി ഡോ. സലീല്‍ ഹസ്സന്‍, ഫിറോസ് പി.ടി, ഡോ. ജസീം കുരങ്കോട്ട്, ഫൈസല്‍ എ.കെ, ഹന്ന ലുലു തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
കെ.ബി.എഫ്‌. സ്ഥാപക ജനറൽ സെക്രട്ടറി വര്‍ഗീസ് വര്‍ഗ്ഗീസ് എഡ്യു ഡ്രൈവ് എഡിഷൻ 2 പ്രഖ്യാപനം നടത്തി. ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ ഒക്‌ടോബർ- നവംമ്പർ മാസങ്ങളിൽ എഡ്യു ഡ്രൈവ് എഡിഷൻ 2 സംഘടിപ്പിക്കുമെന്ന് മൊമെന്റം മീഡിയ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ സൈഫ് വളാഞ്ചേരി പറഞ്ഞു.
2000 ത്തോളം വിദ്യാർത്ഥികൾ എത്തിയ മേള ഖത്തറിലെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വളരെയധികം മുതൽക്കൂട്ടായെന്ന് സംഘാടകർ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദിവേഷ് കൊടപ്പനയ്ക്കലെത്തി, നേരിൽ നന്ദി പറയാൻ

കേരള മോഡൽ എന്നത് അഴിമതി മാത്രമായി മാറി: കെ.എം.ഷാജി