
ദോഹ: കോവിഡിനെതിരായ പോരാാട്ടത്തിന്റെ ഭാഗമായി രാജ്യം അവതരിപ്പിച്ച കോവിഡ് അപകട സാധ്യതാ നിര്‍ണയ ആപ്പായ ഇഹ്തിറാസ് ആപ്പ് ഇന്നു മുതല്‍ രാജ്യത്ത് നിര്‍ബന്ധമാക്കി. ഖത്തറിലെ പൗരന്‍മാരും താമസക്കാരും നിര്‍ബന്ധമായും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. എന്തു കാരണങ്ങളാലും വീടുകള്‍ക്കു പുറത്തുപോകുമ്പോള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തന ക്ഷമമായിരിക്കണം. ഐഒഎസ്, ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ ആപ്പ് ലഭ്യമാണ്. കോവിഡ്-19 പോസിറ്റീവ് സമ്പര്‍ക്കം ട്രാക്ക് ചെയ്യുന്നതിനുള്ള മികച്ച ഉപാധിയാണ് ആപ്പ്.