in

ഈദുല്‍ അദ്ഹ അവധി 10 ദിവസം; ജൂലൈ 30 മുതല്‍

ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് സര്‍ക്കാര്‍ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഖത്തറിലെ സര്‍ക്കാര്‍ അവധി ജൂലൈ 30 വ്യാഴം മുതല്‍ ആഗസ്റ്റ് ആറ് വ്യാഴം വരെയായിരിക്കും. അമീരി ദിവാനാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയങ്ങളുടെയും അതോറിറ്റികളുടെയും മറ്റു പൊതു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ആഗസ്ത് ഒന്‍പത് ഞായറാഴ്ച പുനരാരംഭിക്കും. എട്ടു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചതെങ്കിലും വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പത്ത് അവധിദിനങ്ങള്‍ ലഭിക്കും. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ കീഴിലുള്ള ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി എന്നിവയുടെ അവധി എന്ന് ആരംഭിക്കുമെന്ന് ക്യുസിബി ഗവര്‍ണര്‍ തീരുമാനിക്കുമെന്നും അമീരിദിവാന്‍ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഔദ്യോഗിക വിശദീകരണമുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങളില്‍ സാധാരണഗതിയില്‍ മൂന്നുദിവസത്തെ അവധിയായിരിക്കും ലഭിക്കുക. തൊഴിലുടമയെ ആശ്രയിച്ചായിരിക്കും സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവധി. ഇന്‍ഡിപെന്‍ഡന്റ്, സ്വകാര്യ സ്‌കൂളുകള്‍ക്കും ഈദുല്‍ അദ്ഹയോടനുബന്ധിച്ച് കൂടുതല്‍ ദിവസങ്ങളില്‍ അവധിയുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സാമുഹിക പ്രവര്‍ത്തകന്‍ ടി.എ അബ്ദുല്‍വഹാബ് നാട്ടില്‍ അന്തരിച്ചു

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 300ല്‍ താഴെ, ഇന്ന് ഒരു മരണം