in ,

ഖത്തറില്‍ നാളെ ബലിപെരുന്നാള്‍ : നിയന്ത്രണങ്ങളോടെ ആഘോഷം

  • പെരുന്നാള്‍ നമസ്‌കാരം പുലര്‍ച്ചെ 5.15ന്, അമീര്‍ പങ്കെടുക്കും

ദോഹ: ത്യാഗസ്മരണയില്‍ ഖത്തര്‍ നാളെ ബലിപെരുന്നാള്‍ ആഘോഷിക്കും. ഈദ് നമസ്‌കാരത്തിനായി കര്‍ശന സുരക്ഷാ, പ്രതിരോധ മുന്‍കരുതലുകളോടെ രാജ്യത്തെ പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങി. പള്ളികളിലും ഈദ്ഗാഹുകളിലുമായി 401 കേന്ദ്രങ്ങള്‍ സജ്ജമാക്കിയതായി ഔഖാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പുലര്‍ച്ചെ 5.15നാണ് പെരുന്നാള്‍ നമസ്‌കാരം. എല്ലാ പള്ളികളും പ്രാര്‍ഥനാകേന്ദ്രങ്ങളും ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്. അല്‍വജ്ബ പാലസിലെ പ്രാര്‍ത്ഥനാ സ്ഥലത്ത് നടക്കുന്ന ഈദ് നമസ്‌കാരത്തില്‍ പൗരന്മാര്‍ക്കൊപ്പം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കും. ത്യാഗസന്നദ്ധതയുടെ ആത്മ വിളംബരവുമായി ഈദുല്‍ അദ്ഹ ആരാധനകള്‍ക്കും ആഘോഷങ്ങള്‍ക്കും എല്ലാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ ലളിതമായും നിയന്ത്രണങ്ങളോടെയുമായിരിക്കും ഇത്തവണത്ത ആഘോഷം. കൊറോണ വൈറസ്(കോവിഡ്-19) മഹാമാരിയുടെ പിടിയലമര്‍ന്നിരിക്കയാണ് വലിയ പെരുന്നാള്‍ ആഘോഷവുമെത്തുന്നത്. ഖത്തറില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവുമുണ്ട്. അതുകൊണ്ടുതന്നെ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവും നല്‍കിയിട്ടുണ്ട്. എങ്കിലും ജാഗ്രതയും മുന്‍കരുതലും പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഘോഷങ്ങളില്‍ മിതത്വം പാലിക്കണമെന്നാണ് നിര്‍ദേശം. മാസങ്ങളുടെ ഇടവേളക്കുശേഷം നാളെ ജുമുഅ നമസ്‌കാരവും നടക്കും. 200 പള്ളികളിലാണ് ജുമുഅ നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഗ്രാന്റ് മോസ്‌ക്കില്‍ മാത്രമായിരുന്നു ജുമുഅ നടന്നുവന്നിരുന്നത്.

  • ആഘോഷം മുന്‍കരുതലോടെയായിരിക്കണമെന്ന് ആരോഗ്യമന്ത്രി

ദോഹ: ഈദ് ആഘോഷ വേളയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളുമെടുക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിര്‍ദേശങ്ങളും പാലിക്കണമെന്നും പൊതുജനാരോഗ്യമന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും ആരോഗ്യമന്ത്രി ഈദ് ആശംസകളും അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ജൂലൈ 30) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

വിലാസം-കെയര്‍ ഓഫ് കെഎംസിസി; പാസ്‌പോര്‍ട്ടിലെ പുതിയ വീട്ടു പേരുമായി അബ്ദുല്ല മണ്ണോട് ചേര്‍ന്നു