ദോഹ: ഖത്തറില്‍ ഈദുല്‍ അദ്ഹ നമസ്കാരം ചൊവ്വാഴ്ച രാവിലെ 5.10നായിരിക്കും. രാജ്യത്തെ ആയിരത്തോളം പള്ളികളിലും ഈദ്ഗാഹുകളിലും ഈദ് നമസ്കാരം നടക്കും.പള്ളികളുടെയും പ്രാര്ഥനാമൈതാനങ്ങളുടെയും പട്ടിക ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം പുറത്തിറക്കി. പള്ളികളുടെ പേര്, നമ്പര്‍, സ്ഥാനം എന്നിവ Link : https://drive.google.com/file/d/1GxZsQlCcCng_DgWFc2kYXPjQxm0_eUO0/view?usp=drivesdk ഉള്‍ക്കൊള്ളുന്ന പട്ടിക മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ലഭ്യമാണ്.
പള്ളികളില്‍ എല്ലാ പ്രതിരോധ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലം വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി.