in

ഈദുല്‍ ഫിത്വര്‍: ബാങ്കുകളുടെ അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, ധനകാര്യസ്ഥാപനങ്ങള്‍, കറന്‍സി എക്‌സ്‌ചേഞ്ചുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, ധനകാര്യ കണ്‍സള്‍ട്ടന്റുകള്‍ എന്നിവയ്ക്ക് ഈദുല്‍ഫിത്വര്‍ പ്രമാണിച്ച് മെയ് 24 ഞായര്‍ മുതല്‍ മെയ് 28 വ്യാഴം വരെയായിരിക്കും അവധി. വെള്ളി, ശനി വാരാന്ത്യ അവധികള്‍ക്കു പുറമെയാണിത്.
അതുകൊണ്ടുതന്നെ ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി ഒന്‍പത് ദിവസം അവധി ലഭിക്കും. മെയ 31 ഞായറാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങളും അവധിക്കാലത്ത് അവയുടെ എല്ലാ ശാഖകളും പൂര്‍ണ്ണമായും അടച്ചിരിക്കണമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലറില്‍ വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ 17 പാരിസ്ഥിതിക ലംഘനങ്ങള്‍

ഖത്തറില്‍ കോവിഡ് മരണം പതിനാറായി; 1491 പുതിയ രോഗികള്‍