
ദോഹ: നിയമലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്ന് ദോഹ മുനിസിപ്പാലിറ്റിയില്‍ എട്ടു ഭക്ഷ്യ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചു. 15 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ദോഹ നഗരത്തിലെ വിവിധ ഭക്ഷ്യസ്ഥാപനങ്ങളിലായി 248 പരിശോധനാ കാമ്പയിനുകളും നടത്തി. ദോഹ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിയന്ത്രണ വകുപ്പ് മേധാവി നജ്‌ല അബ്ദുല്‍ റഹ്മാന്‍ അല്‍ഹെയ്‌ലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.