ദോഹ: വാക്സിനെടുക്കാത്തവര്‍ ഉടന്‍ അത് സ്വീകരിക്കാന്‍ ഉത്സാഹം കാണിക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിലെ വാക്സിന് വിഭാഗം മേധാവി ഡോ.സോഹ അല്‍ബയാത്. ആരോഗ്യ സുരക്ഷയും പൊതുഇടങ്ങളിലെ ഇളവുകളുമെല്ലാം വ്യത്യസ്തമാണ്. വാക്സിനെടുത്തവരുടെ പരിഗണന വാക്സിനെടുക്കാത്തവര്‍ക്ക് ലഭിക്കില്ല. വീടുകളിലുള്‍പ്പെടെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം കൂടുതല്‍ സുരക്ഷയോടെ കഴിയാന്‍ വാക്സിനെടുക്കുന്നത് ഏറെ നല്ലതാണ്.
ഘട്ടം ഘട്ടമായി കോവിഡ് അനുബന്ധ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ കൂടുതല്‍ ആനുകൂല്യം നല്‍കുന്നതും വാക്സിനെടുത്തവര്ക്കാണെന്നത് പൊതുജനങ്ങള്‍ മനസ്സിലാക്കണമെന്നും അവര്‍ വിശദീകരിച്ചു. ജനസംഖ്യയുടെ എണ്പതു ശതമാനവും രണ്ടും വാക്സിനുകളും സ്വീകരിച്ചവരാണെങ്കില്‍ വാക്സിനെടുക്കാത്തവര്‍ക്കു പോലും അതേ ഇളവുകള്‍ ലഭിച്ചേക്കാം. അതിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും ഡോ.സോഹ വിശദീകരിച്ചു. ഖത്തര്‍ ടെലിവിഷനു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ എടുത്തുപറഞ്ഞത്.