in

ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ ആനുകൂല്യം ഉറപ്പാക്കാന്‍ എംബസികള്‍ ഇടപെടണം: വള്ളിക്കുന്ന് ഗ്ലോബല്‍ കെഎംസിസി

ദോഹ: കോവിഡ് കാലത്ത് പ്രവാസികളോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണനക്കെതിരെ വള്ളിക്കുന്ന് മണ്ഡലം ഗ്ലോബല്‍ കെഎംസിസി കമ്മിറ്റി ഓണ്‍ലൈന്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
പ്രവാസി പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ എന്നും മുസ്‌ലിം ലീഗ് നേതൃത്വം രംഗത്തുണ്ടാവുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പ്രവാസി അവഗണക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി എംപി പറഞ്ഞു. നാട്ടില്‍ നിന്ന് തിരിച്ച് ഗള്‍ഫ് നാടുകളിലേക്ക് വരുന്ന പ്രവാസികള്‍ക്ക് മൂന്ന് മാസത്തെ വിസാകാലാവധിയുണ്ടായിരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ പിന്‍വലിക്കുക, കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിക്കുക, ജോലി നഷ്ട്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുക, ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ എംബസിയുടെ നേതൃത്വത്തില്‍ സാമൂഹ്യ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിവേദനം കുഞ്ഞാലി കുട്ടിക്ക് ഗ്ലോബല്‍ കെഎംസിസി കമ്മിറ്റിക്ക് വേണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് കമ്മിളി സമര്‍പ്പിച്ചു.
വള്ളിക്കുന്ന് മണ്ഡലം എംല്‍എ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സെക്രട്ടറി ടിപിഎം ബഷീര്‍, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍, എംഎസ്ഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ്, ബഷീര്‍ മൂന്നിയൂര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കെഎംസിസി പ്രതിനിധികള്‍, ഗ്ലോബല്‍ കെഎംസിസി പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാതാപ്പുഴ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കമ്മിളി സ്വഗതവും ട്രഷറര്‍ ഇടിഎം തലപ്പാറ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പുറമേരി ഖത്തര്‍ പ്രവാസ വേദി ഭാരവാഹികള്‍

പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്