in

പ്രവാസികളുടെ മടക്കം: രജിസ്‌ട്രേഷന്‍ നമ്പര്‍ മറന്നവര്‍ക്ക് എംബസിയുടെ പുതിയ ലിങ്ക്

ദോഹ: നാട്ടിലേക്ക് മടങ്ങാനായി ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യുകയും രജിസ്‌ട്രേഷന്‍ നമ്പര്‍ നഷ്ടപ്പെടുകയും ചെയ്തവര്‍ക്ക് പുതിയ ലിങ്ക് പുറത്തുവിട്ട് എംബസി അധികൃതര്‍.
https://www.indianembassyqatar.gov.in/Check_reptariation_information
എന്ന ലിങ്കില്‍ പോയി പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കിയാല്‍ എംബസി രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും.
നഷ്ടപ്പെട്ട രജിസ്‌ട്രേഷന്‍ നമ്പര്‍ തേടി നിരവധി പേര്‍ എംബസിയുമായി ബന്ധപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ലിങ്ക് തയ്യാറാക്കിയതെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.
ചാര്‍ട്ടര്‍ വിമാനങ്ങളില്‍ പോകാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും എംബസി രജിസ്‌ട്രേഷന്‍ നമ്പര്‍ ആവശ്യമാണ്. രജിസ്‌ട്രേഷന്‍ നമ്പര്‍ സൂക്ഷിച്ച് വെക്കാത്തവര്‍ക്കും എംബസിയുടെ മറുപടി ഇമെയില്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പുതിയ ലിങ്ക് പ്രയോജനപ്പെടുത്താം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാങ്കോ ഫിയസ്റ്റ ആരംഭിച്ചു

ഖത്തറില്‍ നീറ്റ് പരീക്ഷക്ക് സെന്റര്‍; ഹൈക്കോടതി വിശദീകരണം തേടി