in

എച്ച്എംസിയുടെ സാറ്റലൈറ്റ് കേന്ദ്രത്തില്‍ അടിയന്തര പരിചരണ സേവനങ്ങള്‍

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ സാറ്റലൈറ്റ് എമര്‍ജന്‍സി വകുപ്പിലെ ഉദ്യോഗസ്ഥര്‍

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ(എച്ച്എംസി) സാറ്റലൈറ്റ് എമര്‍ജന്‍സി വകുപ്പില്‍ ലഭ്യമാക്കുന്നത് അത്യാധുനിക നിലവാരത്തിലുള്ള അടിയന്തര പരിചരണ സേവനങ്ങള്‍. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ താമസിക്കുകയും തൊഴിലുകളിലേര്‍പ്പെടുകയും ചെയ്യുന്നവര്‍ക്ക് സുരക്ഷിതത്വവും ഫലപ്രദവുമായ പരിചരണവും ഇറപ്പാക്കുകയാണ് ലക്ഷ്യം.
രാജ്യത്തിന്റെ ആരോഗ്യ മേഖലയില്‍ അടിയന്തര പരിചരണ രംഗത്തെ പ്രധാന നാഴികകല്ലുകളിലൊന്നായ സാറ്റലൈറ്റ് വകുപ്പിന്റെ ഉദ്ഘാടനം അടുത്തിടെ നടന്നിരുന്നു.സമയബന്ധിതമായും തടസങ്ങളില്ലാതെയും അടിയന്തര പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. കൂടുതല്‍ ഗുരുതരമല്ലാത്ത കേസുകളാണ് വകുപ്പ് കൈകാര്യം ചെയ്യുക. മറ്റു ആരോഗ്യ കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദം കുറക്കാന്‍ സാറ്റലൈറ്റ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചെറിയ പരിക്കുകള്‍, നേരിയ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, നേരിയ വയറുവേദന, മറ്റ് മിതമായ രോഗാവസ്ഥകള്‍ എന്നിവക്കുള്ള ചികിത്സയും പരിചരണവും സാറ്റലൈറ്റ് കേന്ദ്രത്തില്‍ ലഭ്യമാക്കും. രാജ്യത്ത് തുറക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സൗകര്യമാണിത്. മേഖലയില്‍ താമസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും അവരുടെ സൗകര്യത്തിനനുസരിച്ച് പരിചരണം ലഭ്യമാക്കാന്‍ സാറ്റലൈറ്റ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കും. മൈനര്‍ എമര്‍ജന്‍സി കേസുകളായിരിക്കും സാറ്റലൈറ്റ് കേന്ദ്രം പരിഗണിക്കുക. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ചികിത്സിക്കാന്‍ കഴിയുന്ന ഹമദ് ജനറല്‍ ആസ്പത്രി പോലുള്ള അത്യാഹിത കേന്ദ്രങ്ങളിലെ സമ്മര്‍ദ്ദം കുറക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ കോര്‍പ്പറേറ്് എമര്‍ജന്‍സി വകുപ്പ് ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ.അഫ്താബ് മുഹമ്മദ് ആസാദ് പറഞ്ഞു. ആദ്യഘട്ടത്തില്‍ സാറ്റലൈറ്റ് കേന്ദ്രത്തില്‍ പ്രതിദിനം നൂറോളം രോഗികളെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും.
ഈ സൗകര്യം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ 300നും 500നുമിടയില്‍ രോഗികളെ കൈകാര്യം ചെയ്യാനാകും. കോവിഡ് സംശയിക്കപ്പെടുന്ന രോഗികള്‍ക്കായി പ്രത്യേക പാതയും സമര്‍പ്പിത മേഖലയും ഒരുക്കിയിട്ടുണ്ട്. കൂടാതെ സെന്ററിനു സമീപം സ്വാബിങ് സെന്ററും ക്രമീകരിച്ചിട്ടുണ്ട്. ഓരോ രോഗികള്‍ക്കും ഏറ്റവും സുരക്ഷിതവും ഫലപ്രദവും അനുകമ്പാപൂര്‍വവുമായ പരിചരണം എത്തിക്കുകയെന്ന ദൗത്യത്തിന് അനുസൃതമായിട്ടാണ് പുതിയ കേന്ദ്രമെന്ന് എച്ച്എംസിയുടെ എമര്‍ജന്‍സി മെഡിസിന്‍ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. വര്‍ദ അല്‍സഅദ് പറഞ്ഞു. രോഗികള്‍ക്ക് വിപുലമായ സൗകര്യങ്ങളോടെ കിടക്കകള്‍, അഞ്ച് ക്യുബിക്കല്‍ ബെഡുകള്‍, എക്‌സ്‌റേ സേവനങ്ങള്‍, ഫാര്‍മസി സേവനങ്ങള്‍, ലബോറട്ടറി സേവനങ്ങള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

തീവ്രവാദ പട്ടികയില്‍ നിന്നും സുഡാനെ നീക്കണമെന്ന് ഖത്തര്‍

ദോഹ മെട്രോ പദ്ധതിക്ക് രാജ്യാന്തര പുരസ്‌കാരം