ദോഹ: പ്രവാസികളെ ഏറെ ബാധിക്കുന്ന പുതിയ എമിഗ്രേഷന്‍ ബില്ലിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചതിനാല്‍ ഇതേക്കുറിച്ച് പ്രത്യേക ചര്‍ച്ച സംഘടിപ്പിച്ച് ഖത്തര്‍ കെ എം സി സി. കരട് നിയമത്തില്‍ ചില ഭേദഗതികള്‍ കെ.എം.സി.സി. സമര്‍പ്പിച്ചിരുന്നുവെന്നും ഇത് സംബന്ധിച്ച് പ്രവാസി സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഈ മാസം പതിനേഴ് വരെ ദീര്‍ഘിപ്പിച്ചിരിക്കുകയാണെന്നും കെ എം സി സി വാര്‍്ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബില്ലിന്റെ വിവിധ വശങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി ഖത്തര്‍ കെ.എം.സി.സി ഗൈഡ് ഖത്തറിന്റെയും നീതി ഭദ്രതയുടെയും ആഭിമുഖ്യത്തിലാണ് ഇന്ന് വൈകിട്ട് 7ന് സൂം വഴി ചര്‍ച്ചാ വേദി ഒരുക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന സൂം ഐ.ഡി വഴി സംബന്ധിക്കണമെന്ന് കെ എം സി സി അറിയിച്ചു.
Join Zoom Meeting
https://us02web.zoom.us/j/5584415877?pwd=RE9lc043YTFMVHY2TFh3MG5HSjJ2dz09
Meeting ID: *558 441 5877*
Passcode: *sam*