
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി തുര്‍ക്കിഷ് ദേശീയ പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ ഹുലുസി അകറുമായി ചര്‍ച്ച നടത്തി. അല്‍ബഹര്‍ പാലസിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃബന്ധം വിലയിരുത്തിയ ഇരുവരും സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. പൊതുതാല്‍പര്യമുള്ള നിരവധി വിഷയങ്ങളും ചര്‍ച്ചയായി.