
ദോഹ: ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി ഔദ്യോഗിക സന്ദര്‍ശനാര്‍ഥം കുവൈത്തില്‍. അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സന്ദേശം കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് സന്ദേശത്തിന്റെ ഉള്ളടക്കം. കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാല്‍ അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അല്‍സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് ഡോ.അഹമ്മദ് നാസര്‍ അല്‍മുഹമ്മദ് അല്‍സബാഹ് എന്നിവരുമായും വിദേശകാര്യമന്ത്രി ചര്‍ച്ച നടത്തി.