in

മെട്രാഷ്- 2 മുഖേന ജീവനക്കാരുടെ ആര്‍പി ഓട്ടോമാറ്റിക്കായി പുതുക്കാം

വിര്‍ച്വല്‍ സെമിനാറില്‍ ലെഫ്്റ്റനന്റ് മുഹമ്മദ് ഖാലിദ് അല്‍ തമിമി സംസാരിക്കുന്നു

ദോഹ: മെട്രാഷ്-2 മുഖേന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ റസിഡന്‍സ് പെര്‍മിറ്റ്(ആര്‍പി) ഓട്ടോമാറ്റിക്കായി പുതുക്കാം. ഇതിനായി മെട്രാഷ്-2വില്‍ കമ്പനികള്‍ക്കായി സീറോ ക്ലിക്ക് സേവനം നടപ്പാക്കിയിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിനായി കമ്പനികള്‍ മെട്രാഷ് 2വിലെ സീറോ ക്ലിക്കില്‍ രജിസ്റ്റര്‍ ചെയ്യണം. മാനുഷിക ഇടപെടല്‍ ഇല്ലാതെ ജീവനക്കാരുടെ ആര്‍പി യഥാസമയങ്ങളില്‍ ഓട്ടോമാറ്റിക്കായി പുതുക്കും. തുടര്‍ന്ന് ഈ ഐഡി കമ്പനിയുടെ ഓഫിസില്‍ എത്തുകയും ചെയ്യും. ആഭ്യന്തര മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ജനറല്‍ ഡയറക്ടറേറ്റ് ഇ-സേവനങ്ങളെക്കുറിച്ച് നടത്തിയ വെര്‍ച്വല്‍ സെമിനാറില്‍ പങ്കെടുക്കവെ ഇലക്ട്രോണിക് സേവന വകുപ്പിലെ സ്മാര്‍്ട് ഡിവൈസ് വിഭാഗം ഓഫിസര്‍ ലെഫ്്റ്റനന്റ് മുഹമ്മദ് ഖാലിദ് അല്‍ തമിമിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. മെട്രാഷ് 2 ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ എണ്ണം 20 ലക്ഷത്തിലേക്കെത്തിയിട്ടുണ്ട്. മലയാളം, അറബിക്, ഇംഗ്ലീഷ് ഉറുദു, ഫ്രഞ്ച്, സ്പാനിഷ് എന്നീ ആറു ഭാഷകളിലായി 220ലധികം സേവനങ്ങളാണ് മെട്രാഷിലുള്ളത്. സാധുതയുള്ള ഖത്തര്‍ റസിഡന്‍സി പെര്‍മിറ്റും (ആര്‍പി) സ്വന്തം പേരില്‍ ഫോണ്‍ നമ്പറുമുണ്ടെങ്കില്‍ മാത്രമെ മെട്രാഷ്-2 വില്‍ രജിസ്റ്റര്‍ ചെയ്യാനാകു. രേഖകളുടെ കാലാവധി തീയതിയെക്കുറിച്ച് ആപ്പ് ഉപയോക്താവിനെ ഓര്‍മപ്പെടുത്തും. സര്‍ക്കാര്‍ സേവന നടപടികള്‍ പൂര്‍ത്തിയാക്കാനും മെട്രാഷ്-2വിലൂടെ സാധിക്കും.
ആഭ്യന്തരമന്ത്രാലയം അടുത്തിടെ സംഘടിപ്പിച്ച നാലാമത് വിര്‍ച്വല്‍ സെമിനാറായിരുന്നു ഇത്. വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു. ഇ-സേവനങ്ങളെക്കുറിച്ചും അവ എങ്ങിനെ ഉപയോഗിക്കാമെന്നും വിശദീകരിച്ചു. ഇതിനു പുറമെ സേവനങ്ങളെക്കുറിച്ചുള്ള സംശയനിവാരണവും അധികൃതര്‍ നല്‍കിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നേത്രരോഗങ്ങള്‍ക്ക് മികച്ച ചികിത്സ: ലേസര്‍ വിഷന്‍ കറക്ഷന്‍ യൂണിറ്റ് തുറന്നു

മുഷൈരിബ് ഡൗണ്‍ടൗണില്‍ ട്രാം സര്‍വീസ് വീണ്ടും തുടങ്ങി