in

ഗള്‍ഫ് വിള്ളല്‍ അവസാനിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് കുവൈത്ത്

ദോഹ: ഗള്‍ഫ് വിള്ളല്‍ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തങ്ങളുടെ രാജ്യം തുടരുകയാണെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അല്‍സബാഹ്. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ എല്ലാ അംഗരാജ്യങ്ങളുടെയും താല്‍പര്യത്തിനായി മുന്‍പത്തേതിനേക്കാള്‍ വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് പ്രാദേശിക പത്രങ്ങളുടെ എഡിറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് കുവൈത്ത് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. വിള്ളല്‍ പരിഹരിക്കുന്നതിനും ജിസിസിയുടെ പ്രയാണം തുടരുന്നതിനുള്ള അടിസ്ഥാനം കണ്ടെത്തുന്നതിനുമായി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് ശ്രമങ്ങള്‍ തുടരുന്നുണ്ട്. എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ജിസിസിയുടെ മുന്നോട്ടുള്ള പ്രയാണം പ്രധാനമാണെന്ന് തനിക്കുറപ്പുണ്ടെന്നും കുവൈത്ത് പ്രധാനമന്ത്രി പറഞ്ഞു. ഗള്‍ഫ് ഭിന്നത നാലാംവര്‍ഷത്തിലാണ്. എന്നാല്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പ്രതീക്ഷകള്‍ മുന്‍പത്തേതിനേക്കാള്‍ വലുതാണ്. നേരത്തെ ഞങ്ങള്‍ ഒരു ചുവട് മുന്നോട്ടുനീങ്ങുകയും രണ്ടു ചുവട് പിന്നിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഒരു ചുവട് മുന്നോട്ടുപോയാല്‍ ജിസിസിയിലെ എല്ലാ അംഗരാജ്യങ്ങളുടെയും താല്‍പര്യാര്‍ഥം അതിന്റെ പിന്നാലെ മറ്റൊരു ചുവടുമുണ്ടാകുന്നുണ്ട്- കുവൈത്ത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് അണുബാധ നിരക്ക് സ്ഥിരത കൈവരിക്കുന്നു: ഡോ.അല്‍ഖാല്‍

എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി