in

ഖത്തറിലേക്ക് പ്രവേശനം: ഹമദ് വിമാനത്താവളത്തില്‍ പുതിയ നടപടിക്രമങ്ങള്‍

ദോഹ: ഖത്തറിലേക്ക് പ്രവേശനത്തിന് പുതിയ നടപടിക്രമങ്ങള്‍ ഹമദ് രാജ്യാന്തര വിമാനത്താവളം പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്ന സാഹചര്യത്തിലാണ് പ്രവേശന നടപടികള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. മടങ്ങിയെത്തുന്ന യാത്രക്കാരെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചാണ് നടപടിക്രമങ്ങള്‍ പ്രയോഗവല്‍ക്കരിക്കുന്നത്. യാത്രക്കാരുടെ രാജ്യത്തേക്കുള്ള മടക്കം സുഗമമാക്കുകയെന്നതാണ് ലക്ഷ്യം.
നാലു ഗ്രൂപ്പുകളായാണ് യാത്രക്കാരെ തിരിച്ചിരിക്കുന്നത്. ഒന്നാംഗ്രൂപ്പില്‍ ഖത്തരി പൗരന്മാര്‍, അവരുടെ പങ്കാളികള്‍, കുട്ടികള്‍, സ്ഥിര താമസക്കാര്‍ എന്നിവരാണ്. രണ്ടാംഗ്രൂപ്പില്‍ 55 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരും മെഡിക്കല്‍ സാഹചര്യങ്ങളുള്ളവരുമാണ്. കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് മൂന്നാം ഗ്രൂപ്പില്‍. ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് നാലാം ഗ്രൂപ്പില്‍. മടങ്ങിയെത്തുന്ന എല്ലാ യാത്രക്കാരെയും വിമാനത്താവളത്തില്‍ താപ പരിശോധനക്ക് വിധേയരാക്കും.
യാത്രക്കാര്‍ക്ക് ഇഹ്തിറാസ് മാബൈല്‍ ആപ്ലിക്കേഷന്‍ ഡ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. ഇഹ്തിറാസ് ആപ്പ് സജ്ജമാക്കാന്‍ യാത്രക്കാരെ സഹായിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കും. സ്മാര്‍ട്ട്ഫോണുകളും സിം കാര്‍ഡുകളും വിമാനത്താവളത്തില്‍ വാങ്ങാന്‍ ലഭ്യമാണ്. എല്ലാ യാത്രക്കാരും ആരോഗ്യ വിലയിരുത്തല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. കൂടാതെ ക്വാറന്റൈന്‍ സമ്മതപത്ര കരാറിലും ഒപ്പിടണം, ദോഹയിലേക്ക് വരുന്നതിനുമുമ്പ് പൂരിപ്പിച്ച് കരുതുന്നതാണ് ഉചിതം. ദോഹയിലെത്തുമ്പോള്‍ സമര്‍പ്പിക്കണം.
ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളില്‍’ നിന്നുള്ള യാത്രക്കാര്‍ ഇമിഗ്രേഷനിലേക്കെത്തുമ്പോള്‍ ഹോട്ടല്‍ ബുക്കിങിന്റെ രേഖ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണം. മടങ്ങിയെത്തിയശേഷമുള്ള ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഈ രാജ്യങ്ങളില്‍നിന്നെത്തിയ യാത്രക്കാരെ ക്വാറന്റൈന്‍ ഹോട്ടലിലേക്ക് കൊണ്ടുപോകും. മടങ്ങിയെത്തിയ മറ്റെല്ലാ യാത്രക്കാരെയും നിയുക്ത എയര്‍പോര്‍ട്ട് പരിശോധനാ സൗകര്യങ്ങളിലേക്കാണ് കൊണ്ടുപോകുക. അവിടെ അവര്‍ക്ക് സ്രവ പരിശോധന നടക്കും. പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, യാത്രക്കാര്‍ എന്‍ട്രി പ്രോസസ്സിങിനായി ഇമിഗ്രേഷനിലേക്ക് പോകും. ആ യാത്രക്കാര്‍ക്ക് വീടുകളില്‍ ക്വാറന്റൈന് വിധേയരായാല്‍ മതിയാകും. വീടുകളിലേക്കുള്ള മടക്കത്തിന് സ്വകാര്യ ഗതാഗതസേവനം ഉപയോഗിക്കാം. വിമാനത്താവളത്തിന്റെ ടാക്‌സി പവലിയന്റെ സേവനം ലഭ്യമായിരിക്കും. സമഗ്രമായ കോവിഡ് സുരക്ഷാ നടപടികളാണ് വിമാനത്താവളത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.  റോബോട്ടിക് സംവിധാനവും താപപരിശോധനക്കായി നൂതനമായ സ്‌ക്രീനിങ് ഹെല്‍മെറ്റും വിമാനത്താവളത്തിലുണ്ട്.  യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
ഓരോ പത്തു മുതല്‍ പതിനഞ്ച് മിനുട്ട് ഇടവേളയിലും ഏറ്റവുമധികം സമ്പര്‍ക്കമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍  തുടര്‍ച്ചയായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു.  പ്രധാന സ്ഥലങ്ങളില്‍ യാത്രക്കാര്‍ക്ക് ഹാന്‍ഡ് സാനിറ്റൈസറുകള്‍ എളുപ്പത്തില്‍ ലഭ്യമാണ്. എല്ലാ പാസഞ്ചര്‍ ടച്ച് പോയിന്റുകളിലും  സാമൂഹിക അകലവും ഉറപ്പാക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 ഓഗസ്റ്റ് 13) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

‘ഖത്തറിലേക്ക് വിമാനസര്‍വീസ് ഉടന്‍ പുനരാരംഭിക്കണം’