in

ഹമദ്, റുവൈസ് തുറമുഖങ്ങളില്‍ പരിസ്ഥിതി മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിച്ചു

തുറമുഖങ്ങളില്‍ പരിസ്ഥിതി നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ദൃശ്യം

ദോഹ: ഹമദ്, റുവൈസ് തുറമുഖങ്ങളില്‍ സമുദ്ര മലിനീകരണ മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിച്ചു. മുന്നറിയിപ്പ് സൂചിപ്പിക്കാനായി കപ്പല്‍ച്ചാലില്‍ വെള്ളത്തില്‍ പൊന്തിച്ചിട്ടിരിക്കുന്നവിധത്തില്‍ രണ്ടു വീതം യന്ത്രസംവിധാനങ്ങളാണ് രണ്ടു തുറമുഖങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്.
ഖത്തര്‍ തുറമുഖ പരിപാലന കമ്പനി(മവാനി ഖത്തര്‍)യുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പരിസ്ഥിതി നിരീക്ഷണ- ലബോറട്ടറി വകുപ്പിനാണ് ഇവയുടെ പ്രവര്‍ത്തന മേല്‍നോട്ടച്ചുമതല. ഹമദിലും റുവൈസിലും രണ്ടുവീതം ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്.
സമുദ്രജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനായുള്ള സമഗ്ര പദ്ധതിയുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ടാണ് ഈ ഉപകരണങ്ങളുടെ സമുദ്രത്തിലെ വിന്യാസം.
നിരന്തരനിരീക്ഷണം ഉറപ്പാക്കുന്നതിനൊപ്പം അപകട, സമുദ്ര പരിസ്ഥിതി മലിനീകരണ സാഹര്യങ്ങളില്‍ നേരത്തെ മുന്നറിയിപ്പ് നല്‍കാനും ഇതിലൂടെ സാധിക്കും.
ദേശീയ മാനദണ്ഡങ്ങള്‍, സമുദ്രപരിസ്ഥിതി സുസ്ഥിരത എന്നിവക്കനുസൃതമായി തീരദേശ സമുദ്രജലത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മലിനീകരണം, സമുദ്രാന്തരീക്ഷത്തിലെ എന്തെങ്കിലും വിപത്തുകള്‍ എന്നിവയുള്‍പ്പടെയുള്ള സന്ദര്‍ഭങ്ങളില്‍ ഈ സംവിധാനങ്ങള്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കും.
തുടര്‍ച്ചയായ നിരീക്ഷണത്തിനായി അത്യാധുനിക ഡിവൈസുകളാണ് ഇവയില്‍ ക്രമീകരിച്ചിരിക്കുന്നത്. എന്തെങ്കിലുമുണ്ടായാല്‍ വേഗത്തില്‍ പ്രതികരിക്കുന്നതിനും മികച്ച തീരുമാനങ്ങളെടുക്കാനും ഇതിലൂടെ സാധിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍വാബ്, മുറൈഖ് ഇന്റര്‍ചേഞ്ചുകള്‍ ഗതാഗതത്തിനായി തുറന്നു

കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ ചന്ദ്രിക കാമ്പയിന്‍ പുരോഗമിക്കുന്നു