in

പരിപാടികളും പ്രദര്‍ശനങ്ങളും നടത്താം; ആരോഗ്യമന്ത്രാലയത്തിന്റെ കൂടി അനുമതിയോടെ

ദോഹ: രാജ്യത്ത് പ്രദര്‍ശനങ്ങളും സാംസ്‌കാരിക കായിക പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി തേടണമെന്ന് നിര്‍ദേശം. കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്ന പ്രക്രിയയുടെ ഭാഗമായി, അന്താരാഷ്ട്ര കായിക ഇനങ്ങളും മത്സരങ്ങളും അന്താരാഷ്ട്ര സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും സാംസ്‌കാരിക പരിപാടികളും ഒക്ടോബര്‍ ഒന്നു മുതല്‍ പുനരാരംഭിക്കാന്‍ അനുമതിയുണ്ട്.
പൊതുജനാരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന കര്‍ശന മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം ഈ പരിപാടികള്‍. എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിനൊപ്പം സംഘാടകര്‍ പരിപാടി നടത്തുന്നതിന് ആരോഗ്യമന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ച് അനുമതി തേടണം. വേദിയുടെയും പങ്കെടുക്കുന്നവരുടെയും വിവരങ്ങളും പരിപാടികളുടെ വിശദാംശങ്ങളും സഹിതമായിരിക്കണം അപേക്ഷിക്കേണ്ടത്. മറ്റു അതോറിറ്റികളുടെ ബന്ധപ്പെട്ട അനുമതികള്‍ക്കു പുറമെയാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഈ അനുമതി. അപേക്ഷയുടെ ഭാഗമായി ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിച്ച മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്ന പ്രഖ്യാപനത്തില്‍ ഒപ്പിട്ടുനല്‍കുകയും വേണം. അപേക്ഷാഫോം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ കഴിയും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഒക്ടോബര്‍ 22) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ശൈത്യകാല സീസണ്‍: പ്രമുഖ കമ്പനികളില്‍ നിന്നും ഇറക്കുമതി ചെയ്ത വാക്‌സിന്‍ ലഭ്യം