in , ,

‘കോവിഡ് വ്യാപനം പരിമിതപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വം’

ദോഹ: നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) പകര്‍ച്ചവ്യാധി പടരുന്നത് പരിമിതപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി പറഞ്ഞു. ആരോഗ്യത്തിനും സുരക്ഷ്‌ക്കുമായി മുന്‍കരുതല്‍ ആരോഗ്യ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിക്കണമെന്ന് അദ്ദേഹം രാജ്യത്തെ ജനങ്ങളോടു ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. രാജ്യത്തേക്ക് മടങ്ങിയെത്തുന്ന പൗരന്‍മാരെയും താമസക്കാരെയും സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി നല്‍കി. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും ആവശ്യമായ നടപടികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി രാജ്യത്തെ ഉദ്യോഗസ്ഥരോടും ബന്ധപ്പെട്ട അതോറിറ്റികളോടും നിര്‍ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ജനസംഖ്യാ-പാര്‍പ്പിട, സ്ഥാപന സെന്‍സസ്: ഫീല്‍ഡ് സര്‍വേ നീട്ടിവെച്ചു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയും ആലിപ്പഴവര്‍ഷവും