in

ഉത്സവ സീസണില്‍ മികച്ച ഡിസൈനും വിലയും
സമ്മാനങ്ങളുമായി മലബാര്‍ ഗോള്‍ഡ്

ദോഹ: ജ്വല്ലറി റീട്ടെയില്‍ മേഖലയിലെ ശക്തമായ സാന്നിധ്യമായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉത്സവ സീസണിന് അനുയോജ്യമായ രീതിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്വര്‍ണ്ണം, വജ്രം, അമൂല്ല്യ രത്‌നാഭരണങ്ങളുടെ ഏറ്റവും പുതിയ ശേഖരം അവതരിപ്പിച്ചു.
മനോഹരവും വിശിഷ്ടവുമായ ഈ ആഭരണങ്ങള്‍ മികച്ച വിലയില്‍ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് അറിയിച്ചു. അതുല്ല്യവും, ആകര്‍ഷകവുമായ എസ്‌ക്ലൂസിവ് ആഭരണ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. സ്വര്‍ണ്ണ, വജ്രാഭരണ പര്‍ച്ചേസിനൊപ്പം ഉപഭോക്താവിന് ഉറപ്പായ സ്വര്‍ണ്ണ നാണയങ്ങള്‍ നേടാനുളള അവസരവുമുണ്ട്. ഇന്നലെ തുടങ്ങിയ പ്രമോഷന്‍ നവംബര്‍ 14 വരെ തുടരും. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഖത്തര്‍ ഉള്‍പ്പടെ മിഡില്‍ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യുഎസ്എ എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളില്‍ ഈ പ്രമോഷന്‍ ലഭ്യമാണ്.
ആഘോഷങ്ങളുടെ ഈ കാലയളവില്‍ പ്രായോഗികമായും സൗന്ദര്യാത്മകമായും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ആഭരണങ്ങള്‍ അവതരിപ്പിക്കുകയെന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് ചൂണ്ടിക്കാട്ടി. സ്വര്‍ണം, വജ്രം, പ്രഷ്യസ് ജെം ആഭരണങ്ങളില്‍ പരമ്പരാഗതവും ആധുനികവുമായ മികച്ച ഡിസൈനുകള്‍ കണ്ടെത്താനും രൂപകല്‍പ്പന ചെയ്യാനും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും ഏറെ പ്രയത്‌നിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് സ്വര്‍ണ്ണ നിരക്കിലെ വ്യതിയാനത്തില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ‘ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍’ സൗകര്യവും മുന്നോട്ടുവെയ്ക്കുന്നു. സ്വര്‍ണ്ണ നിരക്ക് കൂടുന്നത് ബാധിക്കാതിരിക്കാന്‍ ഉപഭോക്താവിന് ഗോള്‍ഡ് റേറ്റ് ബ്ലോക്ക് ചെയ്യാനാകും. വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ 10 ശതമാനം തുക മുന്‍കൂറായി അടച്ച് നവംബര്‍ 15 വരെ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ നേടാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

എയര്‍ബബിള്‍ കരാര്‍ പുതുക്കി: ഇന്ത്യ- ഖത്തര്‍ സര്‍വീസുകള്‍
ഡിസംബര്‍ 31 വരെ നീട്ടി

ലുലു- നെസ്‌ലെ പ്രമോഷന്‍ മെഗാ നറുക്കെടുപ്പ്