in

ലോകകപ്പിനായി മികച്ച രീതിയിലുള്ള തയാറെടുപ്പ്: ഫെലിക്‌സ് സാഞ്ചസ്‌

ഫെലിക്‌സ് സാഞ്ചസ്‌

ദോഹ: 2022 ഫിഫ ലോകകപ്പിനായി ഖത്തര്‍ ദേശീയ ടീം ശരിയായ രീതിയില്‍ തയാറാകേണ്ടതുണ്ടെന്ന് ഖത്തര്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഫെലിക്‌സ് സാഞ്ചസ്. ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്നും ഖത്തര്‍ ടീം നന്നായി തയാറാകണമെന്നും സാഞ്ചസ് പറഞ്ഞു.
ഖത്തര്‍ ലോകകപ്പിലേക്ക് വളരെവേഗം അടുക്കുകയാണ്. അതിന്റെ മറ്റൊരു തെളിവാണ് ഷെഡ്യൂള്‍ പ്രഖ്യാപനം. മികച്ച തയാറെടുപ്പുകളും പരിശീലനവും നടത്തുന്നതിനും ആദ്യമത്സരത്തിലും ചാമ്പ്യന്‍ഷിപ്പിലുടനീളവും മികച്ച പ്രകടനം നടത്താന്‍ എല്ലാ ശ്രമങ്ങളും പുറത്തെടുക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതാണ് ഷെഡ്യൂള്‍ പ്രഖ്യാപനമെന്നും ഫെലിക്‌സ് സാഞ്ചസ് പറഞ്ഞു.
2022 ലോകകപ്പിലെ ഖത്തറിന്റെ ആദ്യമത്സര വേദി, സമയം എന്നിവയെക്കുറിച്ച് പൂര്‍ണമായ വിവരങ്ങള്‍ വളരെ നേരത്തെതന്നെ അറിയുകയും മനസിലാക്കുകയും ചെയ്യാനാകുന്നത് സന്തോഷകരമായ കാര്യമാണ്. മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നതിനും കഠിനാധ്വാനം തുടരുന്നതിനും കിക്കോഫിനായി തയാറെടുക്കാനും പ്രോത്സാഹിപ്പിക്കുന്നതാണ് ഷെഡ്യൂള്‍ പ്രഖ്യാപമെന്നും അദ്ദേഹം പറഞ്ഞു.
അല്‍ഖോര്‍ അല്‍ബയ്ത് സ്‌റ്റേഡിയത്തിലാണ് ഫിഫ ലോകകപ്പില്‍ ആതിഥേയരായ ഖത്തറിന്റെ ആദ്യ മത്സരം നടക്കുക.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ക്യുആര്‍സിഎസിന്റെ അദാഹി പദ്ധതി; 1.20ലക്ഷം ഗുണഭോക്താക്കള്‍ക്ക് പ്രയോജനം

തീവ്രവാദ പട്ടികയില്‍ നിന്നും സുഡാനെ നീക്കണമെന്ന് ഖത്തര്‍