in , ,

ഇന്നു മുതല്‍ ഖത്തറില്‍ ഇളവുകള്‍ ലഭിക്കുന്നവരില്‍ വാക്‌സിനെടുത്തവര്‍ക്കൊപ്പം രോഗം വന്ന് 9 മാസം പിന്നിടാത്തവരും

രോഗം മാറിയവര്‍ക്ക് ഇമ്യുണിറ്റി സര്‍ട്ടിഫിക്കറ്റ് വേണം

Men, wearing protective masks, walk on a plastic pier at Katara beach in Doha (Photo KARIM JAAFAR / AFP)

ദോഹ: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇന്നു മുതല്‍ ഇളവ് അനുവദിക്കുമ്പോള്‍ രണ്ടു വാക്‌സിന്‍ ഡോസുകളുമെടുത്തവര്‍ക്കൊപ്പം രോഗം വന്ന് 9 മാസം പിന്നിടാത്തവര്‍ക്കും ഇതേ ആനുകൂല്യമുണ്ടാവുമെന്ന് അധികൃതര്‍. പല സ്ഥലങ്ങളിലേക്കുമുള്ള പ്രവേശനത്തിന് ഇരു ഡോസുകളുമെടുത്തവര്‍ ഇഹിതിറാസില്‍ വാക്‌സിനേറ്റഡ് എന്ന് അടയാളപ്പെടുത്തിയിട്ടുള്ള പച്ചനിറമോ അല്ലെങ്കില്‍ വാക്‌സിനേഷന്‍ കാര്‍ഡോ (രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പൂര്‍ത്തിയായിരിക്കണം) കാണിച്ചാല്‍ മതിയാവും.
്അതേസമയം കോവിഡ് രോഗം മാറി 9 മാസം പിന്നിടാത്തവര്‍ പ്രതിരോധം നേടിയവരാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് (ഒഫീഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇമ്യുണിറ്റി) ഹാജരാക്കണം. മൈ ഹെല്‍ത് പോര്‍ട്ടല്‍ മുഖേന ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാവും. മൈ ഹെല്‍ത് പേഷ്യന്റ് പോര്‍ട്ടലില്‍ https://myhealth.hamad.qa/home.aspx എക്കൗണ്ട് രജിസ്റ്റര്‍ ചെയ്താല്‍ 24 മണിക്കൂറെങ്കിലുമായാലേ ആക്ടിവേറ്റാവുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‌ലോഡ് ചെയ്യാവുന്നതാണ്: https://cert-covid19.moph.gov.qa/Home/Index

വാക്‌സിനേഷനെടുത്തവര്‍ക്കും രോഗം വന്ന് 9 മാസം പിന്നിടാത്തവര്‍ക്കുമുള്ള ഇളവുകള്‍ ഒന്നാണ്. വിവരങ്ങള്‍ക്ക്: https://chandrikadaily.qa/variety-of-concessions-for-you-from-tomorrow/.html

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കേരളത്തിലും ഫുട്‌ബോളിലൂടെ ‘ജനറേഷന്‍ അമേസിംഗ്’ ; നേട്ടത്തിന്റെ ഗോള്‍ പായിച്ച് ഖത്തര്‍ ലോക കപ്പ് സംഘാടക സമിതി

കോവിഡ് ആന്റിജന്‍, ആന്റിബോഡി പരിശോധനകള്‍ ഖത്തറില്‍ ഇനി സ്വകാര്യ ആശുപത്രിയിലും