in

കോവിഡ് കാലത്തെ അടയാളപ്പെടുത്തി ഗ്രേ ടൈംസ്; എക്‌സിബിഷന് ഫയര്‍‌സ്റ്റേഷനില്‍ തുടക്കമായി

ഫയര്‍ സ്റ്റേഷനില്‍ ആരംഭിച്ച ഗ്രൈ ടൈംസ് പ്രദര്‍ശനത്തില്‍ നിന്ന്.

ദോഹ: കോവിഡ് കാലത്തെ വര്‍ണ്ണങ്ങളിലൂടെ അടയാളപ്പെടുത്തുന്ന ഗ്രൈ ടൈംസ് ചിത്രപ്രദര്‍ശനത്തിന് തുടക്കമായി. ഫയര്‍‌സ്റ്റേഷന്‍ മ്യൂസിയത്തിന്റെ വാര്‍ഷിക ആര്‍ടിസ്റ്റ് ഇന്‍ റസിഡന്‍സ് പരിപാടിയുടെ അഞ്ചാമത്  (എ.ഐ.ആര്‍-5) എഡിഷനില്‍ പങ്കാളികളായവരുടെ കലാ സൃഷ്ടികളാണ് േ്രഗ ടൈംസ് അവതരിപ്പിക്കുന്നത്.  ആര്‍ടിസ്റ്റ് ഇന്‍ റസിഡന്‍സ് പരിപാടിയുടെ അവസാനത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചു വരുന്നത്. ഡോ.ബാഹ അബൂദയ, സൈദഅലി അല്‍ഖുലൈഫി എന്നിവരാണ് ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. എ.ഐ.ആര്‍ ദൗത്യം 2015-ലാണ് തുടക്കം കുറിച്ചത്. സ്വദേശികളും വിദേശികളുമായ ധാരാളം കലാകാരന്മാരേയും കലാകാരികളേയും ഈ പരിപാടി വഴി കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് ഖത്തര്‍ മ്യൂസിയംസ് അറിയിച്ചു. േ്രഗ ടൈംസ് പ്രദര്‍ശനം ആഗസ്ത് 27 വരെ തുടരും. ശനി മുതല്‍ വ്യാഴം വരെ കാലത്ത് 9 മുതല്‍ വൈകീട്ട് 7 വരെയാണ് പ്രദര്‍ശനം. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 1-30 മുതല്‍ വൈകീട്ട് 7 വരേയായിരിക്കും. ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിച്ച് നിശ്ചിത എണ്ണം സന്ദര്‍ശകരേയാണ് അനുവദിക്കുക. ഇഹ്തിറാസ് നില പച്ചയായിരിക്കണമെന്നും കോവിഡ് മാനദണ്ഢങ്ങള്‍ പാലിക്കണമെന്നും സംഘാടകര്‍ വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബീന്‍ സ്‌പോര്‍ട്‌സ് മെന മേഖലയില്‍ ആദ്യമായി അവതരിപ്പിക്കുന്നു; ലൈവ് കായിക പരിപാടികള്‍ പ്രക്ഷേപണം ചെയ്യുമ്പോള്‍ ഡോള്‍ബി അറ്റ്‌മോസ്

സുരക്ഷിത ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ തയാര്‍: ഹസന്‍ അല്‍തവാദി