
ദോഹ: കോവിഡുമായി ബന്ധപ്പെട്ട് പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാനും എംബസിയും നോര്‍ക്കയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു. പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. നിസാര്‍ കോച്ചേരി അധ്യക്ഷത വഹിച്ചു. ഫൈസല്‍ ഹുദവി, എസ്എഎം ബഷീര്‍, സമീര്‍ ഏറാമല, സാം കുരുവിള, പ്രദോഷ് കുമാര്‍, എപി ഖലീല്‍, എവിഎ അബൂബക്കര്‍ ഖാസിമി, റഹീം ഓമശ്ശേരി, ഷമീര്‍ വലിയവീട്ടില്‍, കെ.ടി ഫൈസല്‍ സലഫി, കെ.സി മുഹമ്മദലി, സാദിഖ് ചെന്നാടന്‍, അബ്ദുലത്തീഫ് ഫറോക്ക്, അബ്ബാസ് രാമനാട്ടുകര, ഹമദ് തിക്കോടി, ബഷീര്‍ പുത്തുപാടം, ജോപ്പച്ചന്‍ തെക്കേകുറ്റ്, മുഹമ്മദ് ഫൈസല്‍, കെ അബ്ദുല്‍ കരീം, അഡ്വ. ജാഫര്‍ ഖാന്‍, അബ്ദുറഊഫ് കൊണ്ടോട്ടി ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ വിസി മശ്ഹൂദ് സ്വഗതവും എംപി ശാഫി ഹാജി നന്ദിയും പറഞ്ഞു.