in

ലൈസന്‍സില്ലാതെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍: പ്രവാസി അറസ്റ്റില്‍; വിദേശകറന്‍സികളും ആഡംബര കാറുകളും പിടിച്ചെടുത്തു

ദോഹ: യോഗ്യമായ ലൈസന്‍സില്ലാതെ നിക്ഷേപ, സാമ്പത്തിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഏഷ്യന്‍ പ്രവാസിയെ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും പണവും കാറുകളും പിടിച്ചെടുക്കുകയും ചെയ്തു. ബന്ധപ്പെട്ട അതോറിറ്റികളില്‍ നിന്നും ആവശ്യമായ ലൈസന്‍സില്ലാതെയയിരുന്നു ഇയാള്‍ സാമ്പത്തിക നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. കുറ്റാന്വേഷണ വകുപ്പിലെ സാമ്പത്തിക, ഇലക്ട്രോണിക് കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള വകുപ്പാണ് ഇയാളെ പിടികൂടിയത്. പബ്ലിക് പ്രോസിക്യൂഷനില്‍നിന്നും അറസ്റ്റിനും തെരച്ചിലുള്ള വാറന്റും നേടിയശേഷമായിരുന്നു തുടര്‍നടപടികളെടുത്തത്.

വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിക്ഷേപ കരാറുകളും ഖത്തര്‍ റിയാലും വിദേശകറന്‍സികളും പിടികൂടി. ആഡംബര കാറുകളും പിടിച്ചെടുത്തു. ചോദ്യംചെയ്യലില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതായി ഏഷ്യന്‍ പ്രവാസി സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ലൈസന്‍സില്ലാതെ സാമ്പത്തിക ധനകാര്യപ്രവര്‍ത്തനങ്ങള്‍ നടത്തല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മുതിര്‍ന്ന കെ എം സി സി നേതാവ് സി.എം. മൊയ്തു നാട്ടില്‍ മരിച്ചു

തൃശൂരില്‍ നിന്ന് ലഡാക്കിലേക്ക് വീല്‍ചെയറില്‍ യാത്ര ചെയ്ത് ഖത്തര്‍ പ്രവാസി ഇസ്മായില്‍